Feb 15, 2018
എസ്‌ഐപി നിക്ഷേപം വളര്‍ത്തുന്ന മാജിക്
ചെറിയ തുകകളിലൂടെ ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങളെ പ്രാപ്തരാക്കുകയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവാ എസ്‌ഐപി
facebook
FACEBOOK
EMAIL
best-systematic-investment-plans-for-beginner

ജീവിതത്തില്‍ ഒരു നിക്ഷേപ അച്ചടക്കം. ഒപ്പം ചെറിയ തുകകളിലൂടെ വലിയൊരു സമ്പാദ്യം. ഇതാണ് മ്യൂച്വല്‍ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍(എസ്‌ഐപി) നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഓഹരി വിപണിയിലെ വ്യതിയാനങ്ങളില്‍ ആശങ്കപ്പെടാതെ മുടക്കം വരുത്താതെയുള്ള നിക്ഷേപത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന ഒന്നാണിത്. 

ചെറിയ തുകകള്‍ കൊണ്ട് മികച്ച ഭാവി ബജറ്റ് നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏത് സമയത്താണ് വിപണിയില്‍ പ്രവേശിക്കേണ്ടതെന്ന ധര്‍മ്മസങ്കടത്തിലാണ് നിക്ഷേപകര്‍. എന്നാല്‍ ഏതു കാലത്തും നിക്ഷേപിക്കാവുന്ന, ഭാവി സുരക്ഷിതമാക്കാന്‍ ഉതകുന്ന, ഓഹരി സൗഹൃദ നിക്ഷേപ മാര്‍ഗങ്ങള്‍ ഇവിടെയുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഓഹരിയിലെ വലിയ വ്യതിയാനങ്ങള്‍ പോലും ഗുണമാക്കാന്‍ എസ്‌ഐപിക്കു സാധിക്കുന്നു. ഓഹരി വിപണിയില്‍ വില ഇടിയുമ്പോള്‍ എസ്‌ഐപിയിലൂടെ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാം, ഭാവിയില്‍ ഉയര്‍ന്ന നേട്ടവുമുണ്ടാക്കാം.

എസ്‌ഐപിയുടെ പ്രവര്‍ത്തനം

മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഏറ്റവും എളുപ്പവും കാര്യക്ഷമവുമായ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. ചെറിയ തുകകള്‍ വീതം സ്ഥിരമായി മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാന്‍ എസ്‌ഐപി നിക്ഷേപകരെ സഹായിക്കും. അങ്ങനെ നിക്ഷേപത്തില്‍ ഒരു അച്ചടക്ക സമീപനം കൊണ്ടുവരാനുമാകും. ഓരോ മാസവും നിശ്ചിത തുക വീതം നിക്ഷേപിക്കുന്ന ബാങ്ക്
റിക്കറിംഗ് നിക്ഷേപങ്ങള്‍ക്കു സമാനമാണ് എസ്‌ഐപിയുടെ നിക്ഷേപ രീതിയും. എന്നാല്‍ ബാങ്ക് ആര്‍ഡിയില്‍ നിക്ഷേപം
ബാങ്കിലേക്കാണ് പോകുന്നത്. എസ്‌ഐപിയില്‍ മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലാണ് നിക്ഷേപിക്കുന്നത്, അതുവഴി ഓഹരി, ബോണ്ട് എന്നിവയിലേക്ക് നിക്ഷേപം പോകുന്നു. മാസത്തിലോ ത്രൈമാസത്തിലോ എങ്ങനെ നിക്ഷേപിക്കണമെന്ന് നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാം.

എങ്ങനെ നിക്ഷേപിക്കും?

എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ രണ്ടു മാര്‍ഗങ്ങളാണ്. ഓണ്‍ലൈനായും നേരിട്ടും. ഓണ്‍ലൈന്‍ രീതിയില്‍ ആണെങ്കില്‍ നിക്ഷേപകര്‍ മ്യൂച്വല്‍ഫണ്ട് കമ്പനി, സ്‌കീം, ഓപ്ഷന്‍, നിക്ഷേപ തുക, കാലാവധി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റിനു മാത്രമാണ് കാലാവധി വരുന്നത്) എന്നിവയൊക്കെ തെരഞ്ഞെടുക്കണം. നേരിട്ട് നിക്ഷേപിക്കുമ്പോള്‍ ആദ്യം അപേക്ഷ ഫോം പൂരിപ്പിച്ചു നല്‍കണം. ഓരോ മാസവും നിശ്ചിത തുക ബാങ്ക് എക്കൗണ്ടില്‍ നിന്ന് നിശ്ചിത തീയതിയില്‍ എടുക്കാനുള്ള സ്റ്റാന്‍ഡിംഗ് നിര്‍ദേശവും നല്‍കണം. ഒപ്പം ചെക്കും നല്‍കണം. (എസ്‌ഐപിയില്‍ ആദ്യ അടവ് ചെക്കായി അപേക്ഷാ ഫോമിനൊപ്പം നല്‍കണം). രണ്ടു നിക്ഷേപ രീതിയിലും നിക്ഷേപകന്റെ വിവരങ്ങള്‍ (കെവൈസി) നല്‍കേണ്ടതുണ്ട്.

എസ്‌ഐപി എങ്ങനെ ഗുണകരമാകും?

റുപീ കോസ്റ്റ് ആവറേജിംഗും, പവര്‍ ഓഫ് കോംപൗണ്ടിംഗുമാണ് എസ്‌ഐപി നിക്ഷേപത്തിന്റെ പ്രധാന ഗുണം. വിപണിയില്‍ വിലയിടിവുണ്ടാകുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനാകും. അതേസമയം, ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയില്‍ കുറച്ചു യൂണിറ്റുകളായിരിക്കും വാങ്ങാനാവുക. കാലം ചെല്ലുന്തോറും യൂണിറ്റുകളുടെ മൊത്തം ശരാശരി വാങ്ങിയ വില കുറഞ്ഞു വരും. അതിനാല്‍ എസ്‌ഐപി നിക്ഷേപത്തിന് വിപണിയില്‍ പ്രവേശിക്കുന്ന സമയം പ്രശ്‌നമല്ല. ഒപ്പം നല്‍കിയിരിക്കുന്ന ടേബിളില്‍ നിന്ന് റുപീ കോസ്റ്റ് ആവറേജിംഗ് ഗുണമാകുന്നതെങ്ങനെയെന്നു മനസിലാകുംകാലാവധി അവസാനിക്കുമ്പോള്‍ കൈവശമുള്ള മൊത്തം യൂണിറ്റുകളുടെ എണ്ണം 129 ആകും. അപ്പോള്‍ എന്‍എവി 50 രൂപയായിരിക്കും. അതായത് കൈയ്യിലുള്ള നിക്ഷേപത്തിന്റെ മൂല്യം 129ത50=6450 രൂപ. ഒരു നിക്ഷേപകന്‍ 48 രൂപ എന്‍എവി ഉണ്ടായിരുന്ന സമയത്ത് (ജനുവരി 1ന്) ഒറ്റത്തവണയായി 6000 രൂപ നിക്ഷേപിച്ചുവെന്നു വിചാരിക്കുക. അപ്പോള്‍ അയാള്‍ക്ക് ലഭിക്കുന്നത് 6000/48= 125 യൂണിറ്റാണ്. അതേസമയം, ആറു മാസത്തിനുശേഷം (ജൂണ്‍ 1) ന് 50 രൂപ എന്‍എവി ഉള്ള സമയത്ത് അയാളുടെ നിക്ഷേപത്തിന്റെ മൂല്യം 125ത50=6250 രൂപയാണ്. എസ്‌ഐപി വഴിയുള്ള നിക്ഷേപത്തിന് ഈ സമയത്ത് ലഭിച്ച തുകയുമായി നോക്കുമ്പോള്‍ ഇത് കുറവാണ്. എസ്‌ഐപിയില്‍ ചില മാസങ്ങളില്‍ കുറഞ്ഞ എന്‍എവിയില്‍ യൂണിറ്റുകള്‍ വാങ്ങിയതു വഴി ശരാശരി വാങ്ങിയ വില കുറഞ്ഞതാണ് ഇതിന്റെ കാരണം. മൊത്തം ആസ്തി വില അഥവാ എന്‍എവി എന്നാല്‍ ഒരു യൂണിറ്റിന്റെ വിലയാണ്. ഇത് എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നുകൂട്ടുപലിശയുടെ ശക്തികൂട്ടുപലിശ എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് രണ്ടു രീതിയില്‍ കാണിച്ചിരിക്കുകയാണ് താഴെ നല്‍കിയിരിക്കുന്ന ടേബിളുകളില്‍.

a) വ്യത്യസ്തമായ റിട്ടേണ്‍, എന്നാല്‍ ഒരേ കാലയളവ്. ഒരു ശതമാനം വ്യത്യാസം പോലും ദീര്‍ഘകാലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു.

 

b) നേരത്തെ നിക്ഷേപിക്കുമ്പോള്‍: രണ്ട ്‌പേര്‍ വ്യത്യസ്ത പ്രായങ്ങളില്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് തുടങ്ങുന്നു.

 

ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരും മധ്യവരുമാനക്കാരുമുള്ള വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ്
വ്യവസ്ഥയാണ് ഇന്ത്യയുടേത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റും സ്വര്‍ണവുമൊക്കെ വാങ്ങു
ന്നതിനുള്ള ചെലവ് താങ്ങാനാവുന്നതിലുമപ്പുറമാണ്. എന്നാല്‍ മ്യൂച്വല്‍ഫണ്ടുകള്‍ സാധാരണക്കാര്‍ക്കും ഓഹരി വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കിയിരിക്കുന്നു. സെബിയുടെ സര്‍വേ അനുസരിച്ച് മ്യൂച്വല്‍ഫണ്ട് നിക്ഷേപകരില്‍ 60 ശതമാനം പേരും എസ്‌ഐപി വഴിയുള്ള നിക്ഷേപമാണ് പിന്തുടരുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top