Mar 02, 2018
ഇപ്പോള്‍ നിക്ഷേപിക്കാന്‍ മികച്ച 5 ഓഹരികള്‍
ഉയര്‍ന്ന നേട്ടത്തിനു സാധ്യതയുള്ള അഞ്ച് ഓഹരികള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ടീം
facebook
FACEBOOK
EMAIL
best-stock-to-earn-more-from-stock-dhanam-investment-guide

Escorts Ltd CMP: Rs 857 TP: Rs 973

കാര്‍ഷികാവശ്യത്തിനുള്ള ട്രാക്ടറുകളുടെ നിര്‍മാണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനമുള്ള എസ്‌കോര്‍ട്‌സ് ലിമിറ്റഡ് 2018 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ട്രാക്ടര്‍ വില്‍പ്പനയില്‍ 12 ശതമാനം വര്‍ധനയുണ്ടായതും കണ്‍സ്ട്രക്ഷന്‍ ബിസിനസിലുണ്ടായ 33 ശതമാനം വര്‍ധനയുമാണ് ഇതിന് സഹായിച്ചത്. ഉയര്‍ന്ന വില്‍പ്പന, വില വര്‍ധന, ചെലവ് ചുരുക്കല്‍ എന്നിവ മൂലം നികുതിക്കും ഡിവിഡന്റിനും മുമ്പുള്ള വരുമാനം 350 ബേസിസ് പോയ്ന്റ് വര്‍ധിച്ചിട്ടുണ്ട്. കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനും കാര്‍ഷിക വരുമാനം ഇരട്ടിയാക്കാനുമുള്ള സര്‍ക്കാരിന്റെ സമീപനം ട്രാക്റ്ററുകളുടെ ആവശ്യം ഉയര്‍ത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതും വിവിധ വിഭാഗങ്ങളിലെ വരുമാനം ഉയരുന്നതും വരുമാനത്തിലും ലാഭത്തിലും യഥാക്രമം 16 ശതമാനം, 34 ശതമാനം (CAGR) വളര്‍ച്ച നേടാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

HDFC Bank Ltd CMP: Rs 1,856 TP: Rs 2,060

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി. രാജ്യത്തെമ്പാടുമായി 4734 ശാഖകളും 12,333 എടിഎമ്മുകളുമുണ്ട്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ നികുതിക്കു ശേഷമുള്ള ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ച നേടി. വായ്പകളില്‍ 28 ശതമാനവും നിക്ഷേപങ്ങളില്‍ 10 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. അസറ്റ് ക്വാളിറ്റിയും സ്ഥിരത നേടിയിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി 1.3 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.4 ശതമാനവുമാണ്. വരും സാമ്പത്തിക വര്‍ഷത്തില്‍ അറ്റ പലിശ വരുമാനവും ലാഭവും 21 ശതമാനം (CAGR) വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഔട്ട്‌ലുക്കാണ് ഓഹരിക്കുള്ളതെന്നതിനാല്‍ ഇപ്പോള്‍ വാങ്ങാവുന്നതാണ്.

Havells India Ltd CMP: Rs 507 TP: Rs 624

ഹാവെല്‍സ് ഇന്ത്യയുടെ 2018 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ക്വാര്‍ട്ടറിലെ വരുമാനം മുന്‍ വര്‍ഷത്തേതില്‍ നിന്ന് 31 ശതമാനം വര്‍ധിച്ചു. ലോയ്ഡ് ഒഴികെയുള്ള എല്ലാ ഉല്‍പ്പന്ന ശേണിയും മികച്ച പ്രകടനമാണ് ഇക്കാലയളവില്‍ കാഴ്ചവെച്ചത്. നികുതിക്കും ഡിവിഡന്റിനും മുന്‍പുള്ള വരുമാനം 70 ബേസിസ് പോയ്ന്റ് മെച്ചപ്പെട്ട് 13.3 ശതമാനം വളര്‍ച്ച നേടി. നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 29 ശതമാനം വളര്‍ച്ചയുണ്ടായി. ജിഎസ്ടി നിരക്ക് കുറച്ചതിനാല്‍ ഷോപ്പുകള്‍ റീസ്‌റ്റോക്കിംഗ് തുടങ്ങുകയും വില്‍പ്പന വര്‍ധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രിക് മേഖലയിലെ കമ്പനിയുടെ ശക്തമായ സാന്നിധ്യം കണക്കിലെടുത്താല്‍ ഹാവെല്‍സിന്റെ ഔട്ട്‌ലുക്ക് മികച്ചതാണ്.

വരും സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം (CAGR) വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് പേപ്പറുകള്‍, മാഗസിന്‍ എന്നിവയുടെ പ്രിന്റിംഗും പബ്ലിഷിംഗിനും ഒപ്പം റേഡിയോ, ഡിജിറ്റല്‍ ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിംഗ് മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള മീഡിയ ഹൗസാണ് ജാഗരണ്‍ പ്രകാശന്‍. പ്രാദേശിക വാര്‍ത്തകള്‍ ലഭ്യമാക്കുന്നതു വഴി ഹിന്ദി സംസാരിക്കുന്ന മേഖലകളില്‍ മികച്ച സ്ഥാനം നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. നികുതിക്കും ഡിവിഡന്റിനും ശേഷമുള്ള വരുമാനം 10 ബേസിസ് പോയ്ന്റ് വര്‍ധിച്ച് 28.1 ശതമാനമായി. റേഡിയോ ബിസിനസിലും പ്രിന്റ് പബ്ലിക്കേഷനിലുമുണ്ടായ വര്‍ധനയാണ് വരുമാനം ഉയര്‍ത്തിയത്. 190 രൂപ ലക്ഷ്യമിട്ടുകൊണ്ട് ഈ ഓഹരി വാങ്ങാവുന്നതാണ്.

Ashok Leyland Ltd CMP: Rs 132 TP: Rs 147

രാജ്യത്തെ വാണിജ്യ വാഹന നിര്‍മാതാക്കളില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് അശോക് ലെയ്‌ലാന്റ്. ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങളില്‍ 34 ശതമാനം വിപണി വിഹിതമുള്ള കമ്പനിക്ക് രാജ്യമെമ്പാടും ശക്തമായ സാന്നിധ്യമുണ്ട്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 20 ശതമാനം വളര്‍ച്ച നേടി. ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 42 ശതമാനവും ലഘു വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 45 ശതമാനവും വര്‍ധിച്ചതാണ് വരുമാനം ഉയരാന്‍ സഹായിച്ചത്. നികുതിക്കുശേഷമുള്ള വരുമാനത്തില്‍ നിന്ന് 80 ശതമാനം വളര്‍ച്ച നേടി. റോഡ്, അടിസ്ഥാന സൗകര്യ വികസനത്തിനു ഗവണ്‍മെന്റ് നല്‍കുന്ന പ്രാധാന്യവും പ്രതിരോധ, ഇലക്ട്രിക് വാഹന നയങ്ങളുമൊക്കെ കമ്പനിക്ക് ഗുണമാകും. മീഡിയം, ഹെവി വാഹനങ്ങളില്‍ 11 ശതമാനവും ലഘു വാഹനങ്ങളില്‍ 22 ശതമാനവും വളര്‍ച്ച ഉണ്ടാകുന്നതോടെ വരും സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 18 ശതമാനം (CAGR) വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
34%
1
smile
34%
1
neutral
34%
0
grin
0%
0
angry
0%
 
Back to Top