Feb 20, 2018
ഇപ്പോള്‍ നിക്ഷേപിക്കാന്‍ മികച്ച 5 ഓഹരികള്‍
ഉയര്‍ന്ന നേട്ടത്തിനു സാധ്യതയുള്ള അഞ്ച് ഓഹരികള്‍ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഡിബിഎഫ്എസിന്റെ റിസര്‍ച്ച് ടീം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു
facebook
FACEBOOK
EMAIL
best-stock-for-making-money-in-share-market

ഉയര്‍ന്ന നേട്ടത്തിനു സാധ്യതയുള്ള അഞ്ച് ഓഹരികള്‍ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഡിബിഎഫ്എസിന്റെ റിസര്‍ച്ച് ടീം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു

HBL Power Systems Ltd.
CMP: 62 Target: 77

എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണ് എച്ച്ബിഎല്‍ പവര്‍ സിസ്റ്റംസ്. രാജ്യത്തെ ടെക്‌നോളജി മേഖലയിലെ വിടവ് പരിഹരിക്കാന്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് കമ്പനിയുടെ നയം. എയര്‍ക്രാഫ്റ്റ് ബാറ്ററികളില്‍ തുടങ്ങിയ കമ്പനി പിന്നീട് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്, ഡിഫെന്‍സ് ഇലക്ട്രോണിക്‌സ്, റെയില്‍വേ ഇലക്ട്രോണിക് സിഗ്നലിംഗ് തുടങ്ങി അനുബന്ധ ഉല്‍പ്പന്നങ്ങളിലും പ്രവര്‍ത്തനം വിപുലപ്പെടുത്തി. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനം 442.07 കോടി രൂപയാണ്. നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 45.9 ശതമാനം വര്‍ധനയും കമ്പനി നേടിയിട്ടുണ്ട്.

Axis Bank Ltd.
CMP: 590 Target: 742

രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ മൂന്നാം സ്ഥാനത്താണ് ആക്‌സിസ് 
ബാങ്ക്. കോര്‍പ്പറേറ്റ്, എംഎസ്എംഇ, അഗ്രിക്കള്‍ച്ചര്‍, റീറ്റെയ്ല്‍ ബിസിനസ് മേഖലയിലുള്ളവര്‍ക്കുള്ള ധനകാര്യ സേവനങ്ങളെല്ലാം ബാങ്ക് നല്‍കി വരുന്നു. 3,304 ആഭ്യന്തര ശാഖകളുള്ള ബാങ്കിന് രാജ്യത്തെമ്പാടുമായി 14,163 എടിഎമ്മുകളുമുണ്ട്. ഒന്‍പത് അന്താരാഷ്ട്ര ഓഫീസുകളുള്ള ബാങ്കിന് സിംഗപ്പൂര്‍, ഹോങ്കോംഗ്, ദുബായ്, കൊളംബോ, ഷാങ്ഹായ് എന്നിവിടങ്ങളില്‍ ശാഖകളും ധാക്ക, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ പ്രതിനിധി ഓഫീസുകളും ലണ്ടന്‍, യുകെ എന്നിവിടങ്ങളില്‍ ഓവര്‍സീസ് സബ്‌സിഡിയറികളുമുണ്ട്. കോര്‍പ്പറേറ്റ് വായ്പ, വ്യാ
പാര വായ്പ, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ലയബിലിറ്റി ബിസിനസ് എന്നീ മേഖലകളിലാണ് വിദേശത്തെ ഓഫീസുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആക്‌സിസ് ബാങ്ക് 11,721.55 കോടി രൂപയുടെ വരുമാനം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 4.32 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

IRB Infrastructure Developers Ltd.
CMP: 244 Target: 304

ബിഒടി അടിസ്ഥാനത്തില്‍ റോഡുകള്‍ നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ പ്രമുഖ ഡെവലപ്പേഴ്‌സാണ് ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍. റോഡുകളും ഹൈവേകളുമായി 22 ബിഒടി പദ്ധതികള്‍ കമ്പനി നടത്തിയിട്ടുണ്ട്. റോഡ് അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവയാണ് കമ്പനിയുടെ പ്രവര്‍ത്തന മേഖലകള്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (കി്കഠ) തുടങ്ങാന്‍ സെബിയുടെ അ
നുമതി ലഭിച്ച ആദ്യ കമ്പനിയാണ് ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ്, ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പനി
യും സബ്‌സിഡിയറി കമ്പനികളും ചേര്‍ന്ന് 11,828 കിലോമീറ്റര്‍ നീളത്തില്‍ റോഡുകള്‍ പണിതിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു പുതിയ പ്രോജക്ടുകള്‍ കൂടി ലഭിച്ചതോടെ കമ്പനിയുടെ മൊത്തം ഓര്‍ഡറുകളുടെ മൂല്യം 9959 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2017 സാമ്പത്തിക വര്‍ഷത്തില്‍ 13.5 ശതമാനം വര്‍ധിച്ച് 5,969.11 കോടി രൂപയായി. 2017 സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റലാഭം 234.73 കോടി രൂപയാണ്.

Camlin Fine Sciences Ltd.
CMP: 125 Target: 149

മരുന്നുകള്‍, ഫൈന്‍ കെമിക്കലുകള്‍, ഫുഡ് ഗ്രേഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് കാംലിന്‍ ഫൈന്‍ സയന്‍സസ്. ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍, ഫുഡ് ആന്റി ഓക്‌സിഡന്റുകള്‍, സ്വീറ്റ്‌നേഴ്‌സ് തുടങ്ങിയവയാണ് കമ്പനി നിര്‍മിക്കുന്നത്. പ്രോ
സസ്ഡ് ഫുഡ്, ഭക്ഷ്യ എണ്ണ, പെയ്ന്റ്, പോളിമേഴ്‌സ്, ബയോഡീസല്‍, റബര്‍, ഹെല്‍ത്ത്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയിലെല്ലാം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന വരുമാനം നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. മുന്‍കാലയളവിനെ അപേക്ഷിച്ച് 11.12 ശതമാനം വര്‍ധനയോടെ വരുമാനം 548.73 കോടി രൂപയായി.

Manappuram Finance Ltd.
CMP: 116 Target: 133

രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ എന്‍ബിഎഫ്‌സിയാണ് മണപ്പുറം ഫിനാന്‍സ്. സ്വര്‍ണ വായ്പ, മൈക്രോ ഫിനാന്‍സ്, ഭവന വായ്പ, വാണിജ്യ വാഹന വായ്പ, മണി ട്രാന്‍സ്ഫര്‍, ആഭ്യന്തര മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ സേവനങ്ങള്‍ കമ്പനി നല്‍കി വരുന്നു. റിസര്‍വ് 
ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് എന്‍ബിഎഫ്‌സി രജിസ്‌ട്രേഷന്‍ ലഭിച്ച ആദ്യ കമ്പനിയാണ് മണപ്പുറം. പബ്ലിക് ഇഷ്യുവിനു ഇറങ്ങിയ ആദ്യ എന്‍ബിഎഫ്‌സിയുമാണ്. ബിഎസ്ഇയിലും എന്‍എസ്ഇയിലും കമ്പനിയുടെ ഓഹരികള്‍ ട്രേഡ് ചെയ്യുന്നു. 2017 സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ നികുതിക്കു ശേഷമുള്ള കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 3.5 ശതമാനം വര്‍ധിച്ച് 160.37 കോടി രൂപയായി.

* CMP 2018 ഫെബ്രുവരി 1 അടിസ്ഥാനമാക്കിയുള്ളത്‌

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top