എടിഎം ഇനി പലചരക്ക് കടയിലും!
വീടിനടുത്തുള്ള പലചരക്ക് പച്ചക്കറി കടയില്‍ ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയുമെങ്കിലോ?
facebook
FACEBOOK
EMAIL
atm-facility-in-grocery-shop-from-2017-onwards

വീടിനടുത്തുള്ള പലചരക്ക് പച്ചക്കറി കടയില്‍ ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയുമെങ്കിലോ? പാലും അരിയും സോപ്പുമെല്ലാം വാങ്ങുന്നതിനോടൊപ്പം ബാങ്കിംഗ് സര്‍വീസുകളും നടത്താമെങ്കിലോ? തമാശയല്ല. ഇത് പേടിഎമ്മിന്റെ പുതിയ എടിഎമ്മാണ്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരം ഹൈപ്പര്‍ ലോക്കല്‍ എടിഎമ്മുകളാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിലെ മൂവായിരം എടിഎമ്മുകള്‍ ഡല്‍ഹി, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. 

ഡിജിറ്റല്‍ ഇന്ത്യ എന്ന് കേട്ടുതുടങ്ങും മുന്‍പേ മൊബീല്‍ വാലറ്റായ പേടിഎം പേയ്‌മെന്റ് ബാങ്ക് ആയപ്പോള്‍ ലക്ഷ്യമിട്ടത് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്താന്‍ തന്നെ. കഴിഞ്ഞ മാസം ഔദ്യോഗികമായി ആരംഭിച്ച ബാങ്ക് ഇനി നടത്താന്‍ പോകുന്ന നിക്ഷേപം ചെറുതുമല്ല. മൂവായിരം കോടി രൂപ! അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം എടിഎമ്മുകളാണ് ആരംഭിക്കുന്നത്. പേടിഎം കാ എടിഎം എന്ന പേരില്‍. എല്ലാവരെയും ബാങ്കിന്റെ ഭാഗമാക്കണം, ബാങ്ക് ഹൈപ്പര്‍ ലോക്കല്‍ ആകണം എന്നത് തന്നെ ആശയം. ഒരു ബാങ്ക് കറസ്‌പോണ്ടന്റിന്റെ സേവനവും ഇവിടെ ലഭ്യമാകും.

ഫ്രീ ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡ്, സീറോ ബാലന്‍സ് എക്കൗണ്ട്, സര്‍വീസ് ചാര്‍ജില്ലാത്ത ഓണ്‍ലൈന്‍ പണമിടപാടുകള്‍ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ പേയ്‌മെന്റ് ബാങ്കിന്. പക്ഷെ, ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്നത് നിങ്ങളുടെ വീടിനടുത്തേക്ക് എത്തുന്ന പേടിഎമ്മുകള്‍ തന്നെ. ഇനി എടിഎം അന്വേഷിച്ച് നടക്കുന്നതെന്തിന്?

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top