അസറ്റ് ഹോംസില്‍ നിന്ന് സൗജന്യമായി വീട് നേടാം
കേരളത്തിലെ മുന്‍നിര ബില്‍ഡറായ അസറ്റ് ഹോംസ് പത്താം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ബുക്ക് ചെയ്യുന്ന വീട് സൗജന്യമായി നേടാന്‍ അവസരമൊരുക്കുന്നു
facebook
FACEBOOK
EMAIL
asset-homes-jackpot-offers-you-a-luxury-villa

കേരളത്തിലെ മുന്‍നിര ബില്‍ഡറായ അസറ്റ് ഹോംസ് പത്താം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ബുക്ക് ചെയ്യുന്ന വീട് സൗജന്യമായി നേടാന്‍ അവസരമൊരുക്കുന്ന ജാക്ക്‌പോട്ട് ഓഫര്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജാക്ക് പോട്ട് വിജയികളായ രാജേഷ് പുളിക്കല്‍, മിനി രാജേഷ് എന്നിവര്‍ക്കൊപ്പം നടന്‍ പൃഥ്വിരാജ് സുകുമാരനും ചേര്‍ന്ന് ആദ്യ ബുക്കിംഗ് സ്വീകരിച്ച് ജാക്ക്‌പോട്ട് സീസണ്‍ 2 ന് തുടക്കം കുറിച്ചു. 

2018 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അസറ്റ് ഹോംസില്‍ നിന്ന് ഫ്‌ളാറ്റോ വില്ലയോ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ബുക്ക് ചെയ്യുന്ന വീട് സൗജന്യ സമ്മാനമായി നല്‍കും. കൂടാതെ, തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേര്‍ക്ക് അവര്‍ ബുക്ക് ചെയ്ത ഫ്‌ളാറ്റിന്റെയോ വില്ലയുടെയോ ഫര്‍ണ്ണീഷിംഗും സൗജന്യമായി ലഭിക്കും.

ആനിവേഴ്‌സറി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍മാണം പൂര്‍ത്തിയാക്കിയ അമ്പതാമത് ഭവനപദ്ധതിയായ എറണാകുളം പാലാരിവട്ടത്തുള്ള അസറ്റ് വെര്‍സറ്റൈലിന്റെ ആദ്യ താക്കോല്‍ കൈമാറ്റവും പൃഥ്വിരാജ് നിര്‍വ്വഹിച്ചു.

സെറിബ്രല്‍പാള്‍സി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായി തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി നിര്‍മിച്ചു നല്‍കുന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെയും ആക്ടിവിറ്റി സെന്ററിന്റെയും ധാരണാപത്രം അസറ്റ് ഹോംസിന് വേണ്ടി നടിയും നര്‍ത്തകിയുമായ ആശാ ശരത്, ആദര്‍ശ് ട്രസ്റ്റിന്റെ അധികാരികള്‍ക്ക് കൈമാറി.

ആദര്‍ശ് സ്‌കൂളിലെ കുട്ടികള്‍ക്ക് അതിജീവനത്തിനുള്ള ശാസ്ത്രീയമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുതകുന്ന നിര്‍മാണ രീതികള്‍ അവലംബിച്ചാണ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അപ്പാര്‍ട്ട്്‌മെന്റിനോടനുബന്ധിച്ച് 3000 ചതുരശ്രഅടിയില്‍ സുസജ്ജമായ ആക്ടിവിറ്റി സെന്റര്‍ അസറ്റ് ഹോംസിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നിര്‍മിച്ചു നല്‍കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ വി. സുനില്‍കുമാര്‍ അറിയിച്ചു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top