Jun 08, 2018
ബ്ലോക്ക്‌ചെയ്‌ൻ വിദഗ്ദ്ധരാകണോ? കേരളസർക്കാരിൻറെ 'എബിസിഡി' യിൽ ചേരാം
3 വർഷം കൊണ്ട് 25,000 ബ്ലോക്ക്‌ചെയ്‌ൻ ടെക്കികളെ സൃഷ്ടിക്കാൻ പദ്ധതി
facebook
FACEBOOK
EMAIL
are-you-a-blockchain-expert-then-you-can-join-with-central-government
വിദ്യാർഥികൾക്കായി ബ്ലോക്ക്‌ചെയ്‌ൻ സാങ്കേതിക വിദ്യയിൽ പുതിയ പരിശീലന പരിപാടിയുമായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഡെവലപ്മെൻറ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC). 
 
ആക്സിലറേറ്റഡ് ബ്ലോക്ക്‌ചെയ്‌ൻ കോംപീറ്റൻസി ഡെവലപ്മെൻറ് (എബിസിഡി) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ചേരാം. എഞ്ചിനീയറിംഗ് പഠിച്ചവർക്ക് മാത്രമല്ല ആർട്സ് ആൻഡ് സയൻസ് ബിരുദധാരികൾക്കും അപേക്ഷിക്കാം.        
 
 
 
മൂന്ന് വർഷം കൊണ്ട് 25,000 ബ്ലോക്ക്‌ചെയ്‌ൻ ടെക്കികളെ സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് കെ-ഡിസ്ക് ചെയർമാൻ കെ എം എബ്രഹാം പറഞ്ഞു.   
 
മൂന്ന് മൊഡ്യൂളുകളായാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. ബ്ലോക്ക്‌ചെയ്‌ൻ അസ്സോസിയേറ്റ് (30 മണിക്കൂർ); ബ്ലോക്ക്‌ചെയ്‌ൻ ഡെവലപ്പർ (90 മണിക്കൂർ), ബ്ലോക്ക്‌ചെയ്‌ൻ ആർക്കിടെക്ട് (330 മണിക്കൂർ). എന്നിവയാണ് അവ. അഡ്മിഷൻ ലഭിക്കണമെങ്കിൽ പ്രവേശന പരീക്ഷ പാസ്സാകണം. 
 
സ്വകാര്യ സ്ഥാപനങ്ങളെക്കാൾ ഫീസ് കുറവാണ്. പ്രവേശന പരീക്ഷയിൽ മികച്ച സ്കോർ നേടുന്നവർക്ക് 70 ശതമാനം വരെ ഫീസിൽ ഇളവ് ലഭിക്കും. 
 
കൂടുതൽ വിവരങ്ങൾക്ക്: http://abcd.kdisc.kerala.gov.in/  

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top