സ്മാര്‍ട്ട്‌ഫോണ്‍ വിലയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ ആപ്പിളും സാംസങും
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ സെപ്തംബര്‍ 12ന് രാത്രിയില്‍ പുറത്തിറങ്ങും പറഞ്ഞു കേള്‍ക്കുന്നത് ശരിയാണെങ്കില്‍ 1000 ഡോളറാണ് ഫോണിന്റെ വില
facebook
FACEBOOK
EMAIL
apple-and-samsung-are-planning-to-bring-the-price-of-the-smartphone-to-new-heights

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ സെപ്തംബര്‍ 12ന് രാത്രിയില്‍ പുറത്തിറങ്ങും. പറഞ്ഞു കേള്‍ക്കുന്നത് ശരിയാണെങ്കില്‍ 1000 ഡോളറാണ് ഫോണിന്റെ വില. ആദ്യ ഐഫോണ്‍ സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വര്‍ഷത്തിന് ശേഷമെത്തുന്ന ആനിവേഴ്‌സറി ഫോണിന് ഐഫോണിനേക്കാള്‍ ഇരട്ടി വിലയാണ് ആപ്പിള്‍ ഇട്ടിരിക്കുന്നത്. 

ലീക്കായ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഫോണിന്റെ മുന്‍വശം മുഴുവനായും സ്‌ക്രീനാണെന്നാണ്. ഐഫോണിന്റെ മാത്രം പ്രത്യേകതയായ വട്ടത്തിലുള്ള ഹോം ബട്ടണ്‍ ഉണ്ടാകില്ലെന്ന് സാരം. ഫിംഗര്‍പ്രിന്റ് സ്‌കാനിംഗിന് പകരം ഫേഷ്യല്‍ ത്രിഡി സ്‌കാനിംഗാണ് ഈ ഫോണിലുള്ളതെന്നാണ് പറയുന്നത്. ചാര്‍ജിംഗിന് ഉപയോഗിക്കുന്നത് വയര്‍ലെസ് സംവിധാനവും. 

എന്തുകൊണ്ട് വില കൂടുന്നു ? 

ആപ്പിള്‍ മാത്രമല്ല ഭീമന്‍ വിലയുടെ ഫോണുകള്‍ ഇറക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാം നിരക്കാരായ സാംസങും അവരുടെ പുതിയ ഫോണിന് ഇട്ടിരിക്കുന്ന വിലയുടെ ഗ്രാഫ് ഉയരത്തിലാണ്. 930 ഡോളറാണ് സാംസങ് ഗ്യാലക്‌സി നോട്ട് 8 ന്റെ വില. സ്മാര്‍ട്ട്‌ഫോണുകള്‍ സ്റ്റാറ്റസ് സിംബലായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രീമിയം ഫോണുകള്‍ കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്ന നിരവധി സമ്പന്നരുണ്ട് എന്നതിനാലാണ് ഓരോ അപ്‌ഡേറ്റിലും പുതിയ സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് കമ്പനികള്‍ ഫോണുകളുടെ വില കൂട്ടിക്കൊണ്ടിരിക്കുന്നത്. 

വിപണിയില്‍ ലഭ്യമായിട്ടുള്ള മുന്തിയ ഇനം ലാപ്‌ടോപ്പുകളെക്കാള്‍ വിലയാണ് പല ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും. 40,000 മുതല്‍ 50,000 രൂപയ്ക്ക് കോണ്‍ഫിഗരേഷന്‍ കൂടിയ ലാപ്‌ടോപ്പുകള്‍ ലഭിക്കും. എന്നാല്‍, ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതിലും വിലയുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top