ആംവെ ആയുര്‍വേദ ഉത്പന്നങ്ങള്‍ പുറത്തിറക്കിയേക്കും
അമേരിക്കന്‍ കമ്പനിയായ ആംവെ ആയുര്‍വേദ ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കിയേക്കും
facebook
FACEBOOK
EMAIL
amway-ayurvedhic-products-will-bhoom-the-indian-retail-business
അമേരിക്കന്‍ കമ്പനിയായ ആംവെ ആയുര്‍വേദ ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കിയേക്കും. അതിനായുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍നിന്നുള്ള ആയുര്‍വേദിക് ചേരുവകള്‍ ചേര്‍ത്ത് ഉത്പന്നങ്ങള്‍ ഇറക്കാനാണ് ആംവെ ആലോചിക്കുന്നത്. ആംവെയ്ക്ക് നിലവില്‍ നിരവധി ഉത്പന്നങ്ങളുള്ള 'ന്യൂട്രിഷ്ണല്‍ ആന്‍ഡ് പേഴ്‌സണല്‍ കെയര്‍'വിഭാഗത്തിന് കീഴിലായിരിക്കും ആയുര്‍വേദ ഉത്പന്നങ്ങളെയും ഉള്‍പ്പെടുത്താന്‍ സാധ്യത. ആംവെയുടെ ഉത്പന്നങ്ങള്‍ക്ക് 'ആയുര്‍വേദ' എന്ന ടാഗ് ഉപയോഗിക്കാന്‍ കഴിയുമോ എന്നത് ഉത്പന്നം പൂര്‍ണരൂപത്തിലായതിന് ശേഷമെ തീര്‍ച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളു. 
 
പതഞ്ജലി ഇന്ത്യന്‍ വിപണിയില്‍ നേടിയ വിജയത്തിന് പിന്നാലെ കോള്‍ഗേറ്റ്, യൂണിലിവര്‍ പോലുള്ള കമ്പനികളും ആയുര്‍വേദിക് ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയിരുന്നു. പതഞ്ജലിയുടെ വിജയമായിരിക്കണം ഒരുപക്ഷെ ആംവെയെ ആയുര്‍വേദ വഴിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.  
 
ഇന്ത്യയില്‍ കേരളം, കര്‍ണാടക പോലുള്ള സ്ഥലങ്ങളില്‍ ആംവെയ്ക്ക് സ്വന്തമായോ ലീസിനോ സ്ഥലമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ കൃഷി നടത്തി കിട്ടുന്ന ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ ആംവെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ആംവെയുടെ യൂറോപ്പ്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ റീജിയണല്‍ പ്രസിഡന്റായ സമീര്‍ ബെല്‍ പറഞ്ഞു. തങ്ങള്‍ ഏതെങ്കിലും കമ്പനിക്ക് പിന്നാലെ അല്ലെന്നും വിപണിയിലെ ട്രെന്‍ഡ് മനസ്സിലാക്കിയുള്ള ഉത്പന്നങ്ങള്‍ക്കാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ 6000 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള ആംവെയ്ക്ക് നാല് ഫാമുകളുമുണ്ട്. 
 
ആംവെയ്ക്ക് നിലവില്‍ ന്യൂട്രിലൈറ്റ് വിഭാഗത്തില്‍ ഓര്‍ഗാനിക് ചേരുവകളോട് കൂടിയ ഉത്പന്നങ്ങളുണ്ട്. ആംവെ പദ്ധതിയിടുന്ന ആയുര്‍വേദിക് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചാല്‍ അതേ പ്ലാറ്റ്‌ഫോമില്‍ എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും കമ്പനി സാധ്യത കാണുന്നുണ്ട്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
1
neutral
100%
0
grin
0%
0
angry
0%
 
Back to Top