അമേരിക്കന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ വ്യാപാര രാഷ്ട്രീയം
കാലാകാലങ്ങളായി ക്രൂഡ് ഓയിലിന് ഇന്ത്യ ആശ്രയിക്കുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയാണ്.
facebook
FACEBOOK
EMAIL
american-crude-oil-import-and-significant-politics

കാലാകാലങ്ങളായി ക്രൂഡ് ഓയിലിന് ഇന്ത്യ ആശ്രയിക്കുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയാണ്. എന്നാല്‍,. ചരിത്രത്തിലാദ്യമായി ഇന്ത്യ അമേരിക്കയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുകയാണ്. അമേരിക്കയില്‍നിന്ന് ക്രൂഡ് ഓയില്‍ വഹിച്ചുകൊണ്ടുള്ള ആദ്യ കപ്പല്‍ കൊച്ചി തുറമുഖത്ത് ഉടനെത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോഡിയും നടത്തിയ കൂടിക്കാഴ്ച്ചയുടെ ഫലമായാണ് ഈ ഡീല്‍ യാഥാര്‍ത്ഥ്യമായത്.

എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപേക് ആഗോള വിപണിയില്‍ എണ്ണ വില താഴാതിരിക്കാന്‍ ഉത്പാദനത്തിനും കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉത്പാദനം കുറച്ചത് ഈ രാജ്യങ്ങളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഉത്പാദനം കൂട്ടിയാല്‍ എണ്ണ വില കുറയും എന്നതിനാല്‍ അവര്‍ എണ്ണ ലഭ്യതയെ നിയന്ത്രിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ ഈ നടപടിക്കുള്ള തിരിച്ചടിയാണ് ഇന്ത്യയുടെ അമേരിക്കയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി. 

നയതന്ത്ര ഇടപെടലുകളെക്കാള്‍ ഉപരി ഈ ഡീലില്‍ കാണേണ്ടത് ക്രൂഡ് ഓയില്‍ ഇറക്കുമതിക്കുള്ള ഇന്ത്യയുടെ ചെലവ് കുറയുമെന്ന വസ്തുതയാണ്. അമേരിക്കയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസമുണ്ടാകുമെങ്കിലും ഒപെക് രാജ്യങ്ങള്‍ക്ക് നല്‍കുന്നത് പോലെയുള്ള പ്രീമിയം റെയ്റ്റ് നല്‍കേണ്ടതില്ല. കടത്തുകൂലിയും ഇവിടെ കൂടുതലാണ്. ഇത്തരം അധിക ചെലവുകള്‍ ഒഴിവാക്കി തരണമെന്ന് ഇന്ത്യ പലകുറി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല. അമേരിക്കന്‍ ക്രൂഡിന് ഒപെക് ക്രൂഡിനെക്കാള്‍ ഓരോ ബാരലിനും രണ്ടു ഡോളര്‍ കുറവാണ്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 

കൊച്ചിയിലെ ബിപിസിഎല്‍ എണ്ണ ശുദ്ധീകരണ ശാലയിലേക്കായിരിക്കും ക്രൂഡ് ഓയില്‍ എത്തിക്കുക. 10 ലക്ഷം ബാരല്‍ എണ്ണയാണ് കൊച്ചിയിലേക്ക് കപ്പലില്‍ എത്തിക്കുന്നത്. ഈ റിഫൈനറി കഴിഞ്ഞയിടക്ക് പരിഷ്‌ക്കരിച്ചിരുന്നതിനാല്‍ ഏതു തരത്തിലുള്ള ക്രൂഡ് ഓയിലും ഇവിടെ സംസ്‌ക്കരിക്കാന്‍ സാധിക്കും

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
2
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top