ആമസോണിന്റെ ഒളിമാര്‍ക്കറ്റിംഗ് കച്ചവടതന്ത്രത്തിനെതിരെ റീട്ടെയില്‍ ഭീമന്മാര്‍
ആമസോണിന്റെ ആംബുഷ് മാര്‍ക്കറ്റിംഗ് (ഒളി മാര്‍ക്കറ്റിംഗ്) വ്യാപാര തന്ത്രത്തിനെതിരെ പ്രതിഷേധവും ബഹിഷ്‌ക്കരണവുമായി റീട്ടെയില്‍ രംഗത്തെ പ്രമുഖര്‍
facebook
FACEBOOK
EMAIL
amazon-new-business-strategy-and-trendz

ആമസോണിന്റെ ആംബുഷ് മാര്‍ക്കറ്റിംഗ് (ഒളി മാര്‍ക്കറ്റിംഗ്) വ്യാപാര തന്ത്രത്തിനെതിരെ പ്രതിഷേധവും ബഹിഷ്‌ക്കരണവുമായി റീട്ടെയില്‍ രംഗത്തെ പ്രമുഖര്‍. നെസ്റ്റ്‌ലെ കൊക്ക കോള തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങളിലൂടെ ആമസോണ്‍ വിതരണം ചെയ്യുന്ന ഡിസ്‌ക്കൗണ്ട് ഗിഫ്റ്റ് കൂപ്പണുകളാണ് ബിഗ് ബസാര്‍, ഹൈപ്പര്‍സിറ്റി, സ്റ്റാര്‍ ബസാര്‍, ഡി-മാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയ റീട്ടെയില്‍ കമ്പനികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ അനുവാദമില്ലാതെ തങ്ങളുടെ സ്റ്റോറുകളിലൂടെ ആമസോണ്‍ ആംബുഷ് മാര്‍ക്കറ്റിംഗ് നടത്തുകയാണെന്നും ഇത്തരം ഉത്പന്നങ്ങള്‍ ഇനി മുതല്‍ സ്റ്റോറുകളില്‍ വില്‍ക്കില്ലെന്നും റീട്ടെയില്‍ സ്ഥാപനങ്ങള്‍ അറിയിച്ചു. 

അഞ്ച് ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ ഇന്ത്യയില്‍ ആമസോണ്‍ അഗ്രസീവ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളാണ് നടപ്പാക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഭക്ഷ്യ ഉത്പന്നങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി കൊടുത്തതോട് കൂടി ഈ അവസരം മുതലാക്കി പരമാവധി ഭക്ഷ്യ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യവും ആമസോണിനുണ്ട്. ഓണ്‍ലൈന്‍ ഭീമന്മാര്‍ തങ്ങളുടെ സെയ്ഫ് സോണുകളിലേക്കും കടന്നു കയറ്റം തുടങ്ങയെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടാണ് പ്രതിരോധം എന്ന നിലയില്‍ തങ്ങളുടെ സ്‌റ്റോറുകളിലൂടെയുള്ള ഒളി മാര്‍ക്കറ്റിംഗ് വേണ്ടെന്ന് റീട്ടെയില്‍ സ്ഥാപനങ്ങള്‍ നിലപാട് എടുത്തിരിക്കുന്നത്. 

ഐടിസിയുടെ യിപ്പി ന്യൂഡില്‍സ്, നെസ്ലേയുടെ കിറ്റ് കാറ്റ് ചോക്ലേറ്റ്, കൊക്ക കോളയുടെ സ്‌പ്രൈറ്റ്, ഫാന്റാ തുടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്‌സ് ഉത്പന്നങ്ങള്‍ എന്നിവയിലാണ് ആമസോണിന്റെ ഡിസ്‌ക്കൗണ്ട് ഗിഫ്റ്റ് കൂപ്പണുകള്‍ ചേര്‍ത്തിരിക്കുന്നത്. 

തങ്ങളുടെ സ്ഥാപനങ്ങളിലൂടെയുള്ള ആംബുഷ് മാര്‍ക്കറ്റിംഗ് അനുവദിക്കില്ലെന്നും ഇത്തരം ഉത്പന്നങ്ങള്‍ ഷെല്‍ഫുകളില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്പനികളോട് ഇത്തരം ഉത്പന്നങ്ങള്‍ക്ക് തങ്ങള്‍ക്ക് ഡെലിവറി ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ മേവാനി പറഞ്ഞു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top