May 15, 2018
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇനി ഒരു വെബ്‌സൈറ്റില്‍
ഇ പേയ്‌മെന്റ്, ഇ ബാങ്കിംഗ് സൗകര്യങ്ങള്‍ സര്‍വീസ് ചാര്‍ജില്ലാതെ ലഭ്യമാകും
facebook
FACEBOOK
EMAIL
all-government-services-are-now-available-on-a-website

ഓണ്‍ലൈന്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സജ്ജമാകുന്നു.

ഒരു യൂസര്‍നെയിമും പാസ്‌വേഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങള്‍ www.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. ഉടന്‍തന്നെ നവീകരിച്ച വെബ്‌സൈറ്റ് എല്ലാ സൗകര്യങ്ങളുമായി പ്രവര്‍ത്തനസജ്ജമാകും. മൊബീലിലും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ വിധമാണ് വെബ്‌സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങള്‍ ഇതുവഴി ലഭിക്കും. വൈദ്യുതി ബില്‍, വെള്ളക്കരം, യൂനിവേഴ്‌സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ വെബ്‌സൈറ്റ് വഴി കഴിയും. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടര്‍ അതോറിറ്റി, വി.എച്ച്.എസ്.ഇ, ഇലക്ട്രിസിറ്റി ബോര്‍ഡ്, റവന്യൂ, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും സര്‍ട്ടിഫിക്കറ്റുകളും ബില്ലുകള്‍ അടയ്ക്കാനും സൗകര്യമാണ് ഇങ്ങനെ ലഭിക്കുക.

എസ്.ബി.ഐയുമായി ചേര്‍ന്നാണ് ഈ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ ഇട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ സേവനങ്ങള്‍ക്കുമായി പൊതുവായി ഒരുതവണ ഒരു യൂസര്‍ നെയിമും പാസ്‌വേഡും സൃഷ്ടിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരിലേക്കുള്ള എതു അപേക്ഷ സമര്‍പ്പിക്കലും ഫീസടയ്ക്കലും, ബാങ്കിംഗും സൗകര്യപൂര്‍വം നടത്താം.

ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും. വിവിധ വകുപ്പുകളില്‍ ലഭിക്കുന്ന സേവനങ്ങളും അപേക്ഷകളും വകുപ്പ് തിരിച്ച് ലഭിക്കും.

സര്‍ക്കാര്‍ മുഖേനയുള്ള ഇസേവനങ്ങള്‍ ജനനം മുതല്‍ മരണം വരെയുള്ള ക്രമത്തില്‍ 'ലൈഫ് ഇവന്റ് മോഡല്‍' എന്ന വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഗര്‍ഭധാരണസമയം അമ്മയും കുഞ്ഞും പദ്ധതി മുതല്‍, സ്‌കൂള്‍, പഠന സംബന്ധ അപേക്ഷകള്‍, ഉന്നതവിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, വിവാഹം, വീട്ടാവശ്യ സര്‍ട്ടിഫിക്കറ്റുകളും ബില്ലടവുകളും, ജീവിതശൈലി, ആരോഗ്യം, യാത്രാആവശ്യങ്ങള്‍, പെന്‍ഷന്‍, മരണശേഷമുള്ള മരണ സര്‍ട്ടിഫിക്കറ്റ്, അവകാശ സര്‍ട്ടിഫിക്കറ്റ് വരെയുള്ളവ വിഭാഗം തിരിച്ച് ക്രോഡീകരിച്ചിട്ടുണ്ട്.



ഇതിനുപുറമേ, പുറത്തുനിന്നുള്ളവര്‍ക്ക് കേരളത്തെപ്പറ്റി മനസിലാക്കാനും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അറിയാനും എത്തിപ്പെടാനുള്ള മാര്‍ഗങ്ങളും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിവരങ്ങളും പോര്‍ട്ടലിലുണ്ട്.

പൊതുജനപങ്കാളിത്തം ഉറപ്പാക്കുംവിധം നവീകരിച്ച പോര്‍ട്ടലില്‍ സര്‍ക്കാരുമായി സംവദിക്കാനും മാര്‍ഗങ്ങളുണ്ട്.

സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ തയാറാകുന്നത്. ആദ്യം പോര്‍ട്ടലിന്റെ ഇംഗ്ലീഷ് പതിപ്പും പിന്നാലെ മലയാളം പതിപ്പും ലഭ്യമാകും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top