ഇന്ത്യയിലെ ഏറ്റവും വലിയ 4ജി നെറ്റ്‌വര്‍ക്ക് ജിയോ, വേഗത കൂടുതല്‍ എയര്‍ടെല്ലിന്
4ജി കവറേജിന്റെ കാര്യത്തില്‍ റിലയന്‍സ് ജിയോ ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ മുന്നില്‍ എയര്‍ടെല്‍
facebook
FACEBOOK
EMAIL
airtel-is-the-fastest-growing-4g-network-in-india-more-than-jio

4ജി കവറേജിന്റെ കാര്യത്തില്‍ റിലയന്‍സ് ജിയോ ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ മുന്നില്‍ എയര്‍ടെല്‍. വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനി ഓപ്പണ്‍ സിഗ്നലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് ശേഷമാണ് ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ റിലയന്‍സ് ജിയോയുടെ സ്ഥാനം. 

9.15 എംബിപിഎസാണ് എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് വേഗത എങ്കില്‍ ജിയോയുടേത് 5.81 എംബിപിഎസ് മാത്രമാണ്. റിലയന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ക്കില്‍ മാത്രമെ പ്രവര്‍ത്തിക്കുന്ന എന്നതിനാല്‍ അവരുടെ 3ജി സ്പീഡ് ടെസ്റ്റ് സാധ്യമല്ല. 3ജിയിലും വേഗത കൂടുതലുള്ളത് എയര്‍ടെല്ലിന് തന്നെയാണ്. 3.12 എംബിപിഎസാണ് എയര്‍ടെല്ലിന്റെ 3ജി ഡൗണ്‍ലോഡിംഗ് സ്പീഡ്. 

ഓപ്പണ്‍ സിഗ്നല്‍ പറയുന്നത് എല്‍ടിഇയില്‍ എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡിംഗ് സ്പീഡ് നേരത്തെ 11.5 എംബിപിഎസായിരുന്നുവെന്നും ഇപ്പോള്‍ രേഖപ്പെടുത്തിയ 9.1 താരതമ്യേന എയര്‍ടെല്ലിന്റെ കുറഞ്ഞ സ്പീഡാണെന്നുമാണ്. ടെലിക്കോം സേവന ദാതാക്കള്‍ എല്ലാവരും തന്നെ ഡേറ്റാ ചാര്‍ജുകള്‍ കുറച്ചിരുന്നു. അതിന് പിന്നാലെ ഡേറ്റാ ഉപയോഗം വലിയ തോതില്‍ വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ് സേവനദാതാക്കള്‍ ഡേറ്റാ ഉപയോഗത്തിന്റെ വേഗതയില്‍ നേരിയ കുറവ് വരുത്തിയിരിക്കുന്നത് എന്നാണ് ഓപ്പണ്‍ സിഗ്നല്‍ വിലയിരുത്തല്‍.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top