5 ജി തയാറെടുപ്പില്‍ എയര്‍ടെല്‍, എസ്‌കെ ടെലികോമുമായി കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റുവര്‍ക്കായ ഭാരതി എയര്‍ടെല്‍ ഏറ്റവും ആധുനിക കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനായി സൗത്ത് കൊറിയന്‍ സ്ഥാപനമായ എസ്‌കെ ടെലികോമുമായി കരാര്‍ ഒപ്പിട്ടു
facebook
FACEBOOK
EMAIL
airtel-and-sk-telecom-signed-the-agreement-on-5g-launch-in-india

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റുവര്‍ക്കായ ഭാരതി എയര്‍ടെല്‍ ഏറ്റവും ആധുനിക കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനായി സൗത്ത് കൊറിയന്‍ സ്ഥാപനമായ എസ്‌കെ ടെലികോമുമായി കരാര്‍ ഒപ്പിട്ടു. 5ജി നെറ്റുവര്‍ക്ക്, നെറ്റുവര്‍ക്ക് ഫംഗ്ഷന്‍സ് വിര്‍ച്ചുവലൈസേഷന്‍, സോഫ്റ്റ്‌വെയര്‍ ഡിഫൈന്‍ഡ് നെറ്റുവര്‍ക്കിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ അത്യാധുനിക മേഖലകളിലായിരിക്കും ഇരു കമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. 

എസ്‌കെ കമ്മ്യൂണിക്കേഷന്‍സുമായുള്ള എയര്‍ടെല്‍ കരാറിലൂടെ നടപ്പാക്കുന്ന സാങ്കേതിക പരിഷ്‌ക്കാരങ്ങള്‍ കമ്പനിയുടെ ഉപയോക്താക്കള്‍ക്ക് നവീനമായ അനുഭവമായിരിക്കും സമ്മാനിക്കുക എന്നാണ് എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ കരുതുന്നത്. 

റിലയന്‍സ് ജിയോയുമായുള്ള മത്സരത്തില്‍ എയര്‍ടെല്ലിന് മേല്‍ക്കൈ നല്‍കുന്നത് സാങ്കേതിക വിദ്യയിലുള്ള ഇത്തരം പരിഷ്‌ക്കാരങ്ങളായിരിക്കും. കഴിഞ്ഞ ദിവസം മുംബൈയില്‍ എയര്‍ടെല്‍ വിഒഎല്‍ടിഇ സേവനങ്ങള്‍ ആരംഭിച്ചു. ഇത് ഉടന്‍തന്നെ രാജ്യവ്യാപകമാക്കും. 

ടെലികോം വിപണിയില്‍ ജിയോയുടെ പണമൊഴുക്കിനെ നേരിട്ട് എതിര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ഏക സ്ഥാപനം എയര്‍ടെല്ലാണ്. ഇവര്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും അധികം കസ്റ്റമേഴ്‌സുള്ളത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top