എയര്‍സെല്ലിന് ഇന്ത്യയിലെ ഓപ്പറേഷന്‍സ് അവസാനിപ്പിക്കേണ്ടി വരും
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായുള്ള മെര്‍ജര്‍ ചര്‍ച്ചകള്‍ അവസാനിച്ചതോടെ എയര്‍സെല്ലിന്റെ ഇന്ത്യയിലെ നിലനില്‍പ്പ് അനിശ്ചിതത്വത്തില്‍
facebook
FACEBOOK
EMAIL
aircel-shutting-down-all-the-operations-soon-in-india
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായുള്ള മെര്‍ജര്‍ ചര്‍ച്ചകള്‍ അവസാനിച്ചതോടെ എയര്‍സെല്ലിന്റെ ഇന്ത്യയിലെ നിലനില്‍പ്പ് അനിശ്ചിതത്വത്തില്‍. ഇന്ത്യയിലെ ടെലികോം ഓപ്പറേഷന്‍സ് അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് എയര്‍സെല്‍ ഇപ്പോള്‍. എയര്‍സെല്ലിന്റെ 2ജി 3ജി സ്‌പെക്ട്രം വില്‍ക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയതാണ് എയര്‍സെല്ലിനെ ഇത്തരത്തിലൊരു അവസ്ഥയിലെത്തിച്ചത്. ഓരോ ദിവസം കഴിയുംതോറും എയര്‍സെല്ലിന്റെ കടബാധ്യത കൂടി വരികയാണ്. 
 
20000 കോടി രൂപയോളം കടത്തില്‍ നില്‍ക്കുന്ന എയര്‍സെല്ലിന് 4ജി സ്‌പെക്ട്രം പോലുമില്ല. 40,000 ടവറുകളും 89 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും മാത്രമാണ് എയര്‍സെല്ലിനുള്ള അസറ്റുകള്‍. ഇത് ഏതെങ്കിലും വലിയ ടെലികോം കമ്പനിക്ക് കൈമാറി ബിസിനസ് അവസാനിപ്പിക്കാനായിരിക്കും എയര്‍സെല്‍ ശ്രമിക്കുക. കഴിഞ്ഞയിടയ്ക്ക് ടാറ്റാ ടെലി സര്‍വീസസ് സ്വീകരിച്ചത് സമാനമായ മാര്‍ഗമായിരുന്നു. എയര്‍ടെല്ലുമായിട്ടായിരുന്നു ടാറ്റയുടെ ഡീല്‍. 
 
എയര്‍സെല്‍-മാക്‌സിസ് ഡീലിന്റെ ഭാഗമായി മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന്റെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആസ്തികള്‍ വില്‍ക്കുന്നതിനും മെര്‍ജറിനും മറ്റും കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് കോടതി നീക്കുകയാണെങ്കില്‍ മാത്രമെ എയര്‍സെല്ലിന് നിലനില്‍പ്പുള്ളു.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top