Aug 30, 2017
''ഞാന്‍ ബ്രാന്‍ഡുകളുമായി പ്രണയത്തിലാണ്''
കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് പ്രിയപ്പെട്ട ആഡ് ഫിലിം മേക്കറായ സിജോയ് വര്‍ഗീസിന്റെ ബ്രാന്‍ഡിംഗ് വിശേഷങ്ങള്‍, ചിന്തകള്‍, സ്വപ്‌നങ്ങള്‍
facebook
FACEBOOK
EMAIL
add-film-maker-sijoy-varghese-about-brand

The real question is, will they buy it?'

–Noel Pee-blse

 

ചോദ്യത്തിന് 'യെസ്' എന്ന് ഉത്തരം നല്‍കുന്നതാണ് സിജോയ് വര്‍ഗീസ് സൃഷ്ടിക്കുന്ന ഓരോ പരസ്യചിത്രവും. ഉല്‍പ്പന്നം ജൂവല്‍റിയാകാം, പുട്ടുപൊടിയും കുടയുമാകാം. ബജറ്റ് ഒരു ലക്ഷമാകാം, ഒരു കോടിയുമാകാം. ടിവിയില്‍ പതിനഞ്ച് സെക്കന്റിനുള്ളില്‍ മറഞ്ഞുപോകുന്ന ഒരു ചിത്രത്തിലൂടെ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഒരു ഉല്‍പ്പന്നമോ സേവനമോ മാറ്റി പകരമൊന്ന് പരീക്ഷിക്കാന്‍ കസ്റ്റമറെ പ്രേരിപ്പിക്കുന്ന ഈ മാജിക്കാണ് സിജോയ് എന്ന പേര് കേരളത്തിനകത്തും പുറത്തും ആഡ്ഫിലിമിന്റെ മറുവാക്കാക്കി മാറ്റിയത്.

ഇന്ന്, ബ്രാന്‍ഡ് ബില്‍ഡിംഗിന്റെ ഭാഗമായി ഒരു പരസ്യചിത്രം പ്ലാന്‍ ചെയ്യുന്നവരുടെ പ്രധാന ചോയ്‌സ് സിജോയിയും കമ്പനിയായ ടിവിസി ഫാക്റ്ററിയും ആകുന്നതിന്റെ പ്രധാന കാരണവും ഈ മാജിക് തന്നെ. ബ്രാന്‍ഡും ഈ സംവിധായകനുമായുള്ള രസതന്ത്രം കൃത്യമായി വര്‍ക്ക്ഔട്ട് ചെയ്യുന്നതുകൊണ്ടാകാം സിജോയിയുടെ 'ഫാക്റ്ററി'യില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ആ പ്രൊഡക്റ്റുകളുടെയും സര്‍വീസുകളുടെയും പ്രചാരത്തിന്റെ പ്രധാന കണ്ണികളായി മാറുന്നതും.

'ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന, കൂടുതല്‍ ആളുകള്‍ കാണുന്ന പരസ്യചിത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം,' എന്ന് പറയുന്ന, പരസ്യങ്ങളോടുള്ള ഇഷ്ടം കൂടി സിനിമാരംഗത്തു അസിസ്റ്റന്റ് ഡയറക്റ്ററായി തുടങ്ങിയ കരിയറില്‍ നിന്ന് വഴിമാറി വന്ന സിജോയ് ഇതുവരെ ചെയ്ത ആഡ് ഫിലിമുകള്‍ മുന്നൂറിലേറെ. ജോയ് ആലുക്കാസും വി സ്റ്റാറും ധാത്രിയും ഡബിള്‍ ഹോഴ്‌സും ലാസ ഐസ്‌ക്രീമും ജോണ്‍സ് കുടയും എംസിആറും ഈസ്റ്റേണും ഉള്‍പ്പെടെ കേരളത്തിന്റെ പ്രമുഖ ബ്രാന്‍ഡുകളില്‍ പലതും ഈ സംവിധാനമികവിലാണ് കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തിയത്.

കടുത്ത മത്സരം നിലനില്‍ക്കുന്ന പരസ്യ മേഖലയില്‍ 'എന്തുകൊണ്ട് സിജോയ്' എന്ന ചോദ്യത്തിന് ഉത്തരം മറ്റൊരു ചോദ്യമാണ്. 'എന്തുകൊണ്ട് സിജോയ് പരസ്യചിത്രം ചെയ്തിട്ടുള്ള എല്ലാ ബ്രാന്‍ഡുകളും എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ സംവിധായകന്റെ ക്ലയ്ന്റായി തുടരുന്നു?' പലര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത, നൂറ് ശതമാനം ക്ലയ്ന്റ് റീട്ടെന്‍ഷന്‍ എന്ന ഒരു കാര്യം തന്നെയാണ് ഈ രംഗത്ത് സിജോയിയുടെ ഏറ്റവും വലിയ നേട്ടവും അംഗീകാരവും ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും.

പരസ്യ സംവിധായകരുടെ ടീം എന്ന ആശയം ടിവിസി ഫാക്റ്ററിയിലൂടെ വിജയമാക്കാന്‍ കഴിഞ്ഞതും മറ്റൊരു വേറിട്ട ചിന്തയുടെ ഫലമാണ്. കൂട്ടായ്മയുടെ കരുത്ത് മനസിലാക്കി തന്നെയാണ് ആഡ് ഫിലിം മേക്കേഴ്‌സിന്റെ സംഘടനയായ അയാം (IAM) രൂപീകരിക്കാന്‍ സിജോയ് മുന്‍കൈയെടുത്തതും.

'ഉണ്ണിക്കിന്നൊരു കുട വേണം, ഉമ്മ കൊടുക്കാന്‍ കുട വേണം' എന്ന മഴയില്ലാത്ത കുടപ്പരസ്യത്തിലൂടെ സ്വതന്ത്ര സംവിധായകനായി, രണ്ട് പതിറ്റാണ്ടിനുള്ളില്‍ കേരളത്തിന്റെ പരസ്യബ്രാന്‍ഡിംഗ് രംഗത്ത് ഒന്നാം നിരയിലെത്തിയതിന്റെ ഒരു കാരണം ഈ വിക്കിപീഡിയ പ്രൊഫൈലില്‍ സിജോയ് വര്‍ഗീസ് എന്ന പേരിനൊപ്പം വായിക്കാം. ആക്റ്റര്‍, ആഡ് ഫിലിം ഡയറക്റ്റര്‍, പ്രൊഡ്യൂസര്‍, റൈറ്റര്‍, ഇവന്റ് ഡയറക്റ്റര്‍, ഇവന്റ് മാനേജര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, അഡ്വര്‍ട്ടൈസിംഗ് & ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ്!

'ഒരു ആഡ് ഫിലിം ചെയ്യുമ്പോള്‍ 360 ഡിഗ്രി ചിന്തിക്കാന്‍ കഴിയുന്നതും എന്റെ ഈ ബാക്ഗ്രൗണ്ട് കൊണ്ടാകും. ആ പ്രൊഡക്റ്റിന്റെ ഉടമസ്ഥന്‍ ഞാനാണ്, ഇതെന്റെ സ്വന്തം ബ്രാന്‍ഡാണ്, അതിന് എന്ത് സംഭവിച്ചാലും എന്റെ ഉത്തരവാദിത്തമാണ് എന്ന് കരുതിയാണ് ഞാന്‍ ഓരോ കാര്യങ്ങളും ചെയ്യുന്നതും.' നടനായും (ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ 12, ഹിന്ദിയും തമിഴും ഉള്‍പ്പെടെ. ബാംഗ്ലൂര്‍ ഡെയ്‌സും ജെയിംസ് ആന്‍ഡ് ആലീസും നേടിക്കൊടുത്ത ആരാധകരുടെ എണ്ണം ചില്ലറയല്ല) പരസ്യ സംവിധായകനായും നമ്മള്‍ അറിയുന്ന സിജോയ് വര്‍ഗീസിനെ 'വ്യത്യസ്തമായൊരു ബ്രാന്‍ഡ് ഗുരു' ആക്കിയ ചില ചിന്തകളും, പ്രവൃത്തികളും ഇതാ.

ഏറ്റവും മികച്ച ബ്രാന്‍ഡ് നിങ്ങള്‍ തന്നെ!

ഇത് അഹങ്കാരമല്ല. നിങ്ങള്‍ സ്വയം ഒരു ബ്രാന്‍ഡായി കാണൂ, എങ്കില്‍ ആ ബ്രാന്‍ഡ് ഇമേജിന് കോട്ടമുണ്ടാക്കുന്നതൊന്നും നിങ്ങള്‍ ചെയ്യില്ല. ബിസിനസിലായാലും പ്രൊഫഷനിലായാലും എപ്പോഴും നിങ്ങളുടെ പെര്‍ഫോമന്‍സ് മികച്ചതാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇന്‍ഡസ്ട്രിയില്‍ എനിക്കുള്ള പേരില്‍, എന്റെ ബ്രാന്‍ഡ് നെയ്മില്‍ ഒരുപാട് വിശ്വാസമുണ്ട് എനിക്ക്. അതിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രശ്‌നത്തിലാകുന്നത് എന്റെ ബ്രാന്‍ഡ് ഇമേജാണ്. അതുകൊണ്ട് ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനും സ്ഥിരമായി എന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്. 'സിജോയിയെ ഏല്‍പ്പിച്ചതുകൊണ്ട് മോശമായി എന്ന് ഒരാള്‍ പറഞ്ഞാല്‍ പോലും അതെന്റെ ജീവിതത്തെ ബാധിക്കും. ബ്രാന്‍ഡിനെ കുറിച്ചുള്ള ഈ ശ്രദ്ധയാണ് എന്റെ പ്രചോദനം'. ബ്രാന്‍ഡിനെ സ്‌നേഹിക്കൂ, എപ്പോഴും എന്റെ ജോലിയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ആത്മാര്‍ത്ഥത പ്രൊമോട്ട് ചെയ്യുന്ന ബ്രാന്‍ഡിനോടാണ്, പിന്നീട് എന്റെ ക്ലയ്ന്റിനോട്. അതു കഴിഞ്ഞാല്‍ എന്റെ ജോലിയോട്, പിന്നെ എന്നോട്. ഈ മേഖലയോട്, നമ്മുടെ നാടിനോട്. ഏറ്റെടുക്കുന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ എപ്പോഴും കൂടെയുണ്ടാകാന്‍ ശ്രദ്ധിക്കണം. കാരണം, പ്രാദേശിക തലത്തിലെ ഒരു ബ്രാന്‍ഡ് വളര്‍ന്നു ദേശീയവും അന്തര്‍ദേശീയവും ആകുമ്പോഴും നിങ്ങള്‍ക്കും അതിനൊപ്പം വളരാന്‍ കഴിയണം. അത് നിങ്ങളുടെ പ്രൊഫഷണല്‍ നേട്ടവുമാണ്. വളരെ ഉയരങ്ങളിലെത്തിയ ബ്രാന്‍ഡിനെ ഇനി പ്രൊമോട്ട് ചെയ്യാന്‍ നിങ്ങള്‍ വേണ്ട എന്ന് ക്ലയ്ന്റിനു തോന്നാതിരിക്കണമെങ്കില്‍ ആദ്യം മുതലേ ശക്തമായ ഒരു ബന്ധം ബ്രാന്‍ഡുമായി വികസിപ്പിച്ചെടുക്കണം.

കടകളിലും സൂപ്പര്‍മാര്‍ക്കറ്റിലുമെല്ലാം പോകുമ്പോള്‍ പ്രോഡക്റ്റ് ഡിസ്‌പ്ലേ ശരിയല്ലെങ്കില്‍ ഞാന്‍ അപ്പോള്‍ തന്നെ ക്ലയ്ന്റിനെ അറിയിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ നമ്മുടെ ആത്മാര്‍ത്ഥതയുടെ സൂചനയാണ്. ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ നമുക്ക് എത്ര താല്‍പ്പര്യമുണ്ടെന്ന് അവര്‍ക്കും മനസിലാകും. അതുകൊണ്ട് തന്നെ ഇതുവരെ എനിക്ക് ലഭിച്ച ഒരു ക്ലയ്ന്റും എന്നെ വിട്ടുപോയിട്ടില്ല.

കസ്റ്റമറെ തിരിച്ചറിയണം

ടാര്‍ഗറ്റ് ഗ്രൂപ്പിനെ മനസിലാക്കുന്നതില്‍ ക്ലയ്ന്റിന് സംഭവിക്കുന്ന പിഴവുകളാണ് ബ്രാന്‍ഡിംഗില്‍ പലപ്പോഴും പ്രശ്‌നമാകുക. ക്ലയ്ന്റിന് കഴിഞ്ഞില്ലെങ്കില്‍ കൃത്യമായി ടാര്‍ഗറ്റ് ഗ്രൂപ്പിനെ കണ്ടെത്താന്‍ സഹായിക്കേണ്ടത് ബ്രാന്‍ഡ് ബില്‍ഡിംഗ് ടീമിന്റെ ജോലിയാണ്. ഒരു കമ്പനിയും അവരുടെ ബ്രാന്‍ഡ് മോശമാകണം എന്ന് ചിന്തിച്ചല്ല ചില കാര്യങ്ങള്‍ ചെയ്യുന്നത്. അവരുടെ ചില തീരുമാനങ്ങളില്‍ വരുന്ന തെറ്റുകള്‍ ബ്രാന്‍ഡിനെ ബാധിക്കുകയാണുണ്ടാകുന്നത്. അത്തരം സാഹചര്യങ്ങളിലാണ് നമ്മുടെ എക്‌സ്പീരിയന്‍സ് സഹായത്തിനെത്തുന്നത്, പലപ്പോഴും ഉല്‍പ്പന്നത്തിന്റെ വില കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ ചെയ്യുന്നത് ഈ ടീമിന്റെ നിര്‍ദേശം അനുസരിച്ചാകും.

ഒരു ബ്രാന്‍ഡ് കസ്റ്റമറോട് എങ്ങനെ സംസാരിക്കണം, എപ്പോള്‍ സംസാരിക്കണം, ആരോട് സംസാരിക്കരുത് എന്നുള്ള ഒട്ടേറെ ഘടകങ്ങള്‍ വളരെ പ്രധാനമാണ്. ബ്രാന്‍ഡിന്റെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാമാണ്, എന്താണ് വിപണിയില്‍ നിന്ന് നേടേണ്ടത് എന്നിങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങള്‍ മനസിലാക്കിവേണം പ്രൊമോഷന്‍ പ്ലാന്‍ ചെയ്യാന്‍, പുതിയതായി ഒന്നും പറയാനില്ലെങ്കില്‍ പുതിയ പരസ്യവും വേണ്ട എന്നാണു ഞാന്‍ ക്ലയ്ന്റിനോട് പറയുന്നത്. ആരാകണം ബ്രാന്‍ഡ് അംബാസഡര്‍, അവര്‍ ഇതിനു യോജിക്കുമോ എന്നുള്ള കാര്യങ്ങളും വിശദമായി ആലോചിച്ച് മാത്രമേ തീരുമാനിക്കാവൂ.

ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം അറിയുക

ഒരു വലിയ ജനക്കൂട്ടത്തിന്റെ നടുവിലേക്ക് നിങ്ങള്‍ കടന്നുചെന്നാല്‍ ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കണമെങ്കില്‍ എന്ത് വേണം? മറ്റുള്ളവരില്‍ താല്‍പ്പര്യമുണ്ടാക്കുന്ന എന്തെങ്കിലും ഘടകം വേണ്ടേ? വിപണിയില്‍ ഒരു ഉല്‍പ്പന്നത്തിനോ സേവനത്തിനോ ശ്രദ്ധ നേടാനും ഇത് ബാധകമാണ്. ഉപഭോക്താക്കളില്‍ താല്‍പ്പര്യമുണ്ടാക്കി അവരുടെ മതിപ്പ് നേടിക്കഴിഞ്ഞാല്‍ പിന്നീട് അത് നിലനിര്‍ത്തുക എന്നതാണ് പ്രധാനം. അകഉഅട എന്ന് പറയാം. അേേലിശേീി, കിലേൃലേെ, ഉലശെൃല, അരശേീി മിറ ടമശേളെമരശേീി. എങ്കില്‍ മാത്രമേ വിപണിയില്‍ ദീര്‍ഘകാല വിജയം ഉറപ്പുവരുത്താന്‍ കഴിയൂ. സ്വന്തമായൊരു ഐഡന്റിറ്റി വേണം ബ്രാന്‍ഡിന്. എന്തൊക്കെ ഗിമ്മിക്‌സ് കാണിച്ചാലും  പ്രോഡക്റ്റ് നന്നായാല്‍ മാത്രമേ ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും കഴിയൂ.

ഇതൊരു ടീംവര്‍ക്കാണ്

നിങ്ങള്‍ ഒരു പുതിയ പ്രൊഡക്റ്റിന്റെ ബ്രാന്‍ഡിംഗിനുവേണ്ടി അവരുടെ കമ്പനിയില്‍ ചെല്ലുമ്പോള്‍ ആരുടെയെല്ലാം ഇന്‍പുട്ട് വേണം? കമ്പനി ഉടമയുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതോടൊപ്പം സെയ്ല്‍സ് ടീമിനൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, അവര്‍ക്കാണ് വിപണിയുടെ പള്‍സ് കൃത്യമായി അറിയാവുന്നത്. ആ ടീമിന്റെ ഒരു മീറ്റിംഗില്‍ പങ്കെടുത്താലും മതി. അവരുടെ കമന്റുകളും പരാതികളും ആ പ്രൊഡക്റ്റിന്റെയോ സര്‍വീസിന്റെയോ പരസ്യത്തില്‍ എടുത്തുപറയേണ്ട പ്രധാന പോയ്ന്റാകും നിങ്ങള്‍ക്ക് നല്‍കുന്നത്. അത് ചിലപ്പോള്‍ ഒരു ചേരുവയായിരിക്കും, അല്ലെങ്കില്‍ പാക്കറ്റിന്റെ അളവാകാം. അത് ഹൈലൈറ്റ് ചെയ്താല്‍ പരസ്യം സൃഷ്ടിക്കുന്ന വ്യത്യാസം വളരെ വലുതായിരിക്കും എന്നുറപ്പ്.

കാലത്തിനൊത്ത് മാറിയേ തീരൂ മഞ്ചിഫിക്കേഷന്‍' എന്നൊരു വാക്ക് മുന്‍പ് എപ്പോഴെങ്കിലും നമ്മള്‍ ഉപയോഗിക്കുമായിരുന്നോ? മാറുന്ന കാലത്തിന്റെ അടയാളമാണിത്. മാറ്റങ്ങള്‍ അനിവാര്യവുമാണ്. കാഴ്ചപ്പാടുകള്‍ മാറുന്നതനുസരിച്ച് നമ്മളും മാറണം. ബ്രാന്‍ഡിന്റെയും പരസ്യത്തിന്റെയും കാര്യവും വ്യത്യസ്തമല്ല. ഇല്ലെങ്കില്‍ ബ്രാന്‍ഡ് തള്ളപ്പെടും. പരസ്യത്തിന്റെ സ്വഭാവവും ഭാഷയും ഉപയോഗിക്കുന്ന നിറങ്ങളും ഫോണ്ടുകളും എല്ലാം പുത്തനാകണം ഇപ്പോഴും. ലോഗോ മാറ്റാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. പക്ഷേ, കൊക്കോകോള പോലുള്ള ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ കാര്യം നോക്കൂ. അവര്‍ എത്ര തവണയാണ് ലോഗോ മാറ്റിയിട്ടുള്ളത്.

ഒരാള്‍ക്ക് കൂടി സ്ഥലമുണ്ട്

കേരളത്തിന് പുറത്ത് നിന്ന് പല സെലിബ്രിറ്റി പരസ്യ സംവിധായകരും ഇവിടെയുള്ള ബ്രാന്‍ഡുകള്‍ക്കായി ആഡ് ഫിലിമുകള്‍ ചെയ്യാറുണ്ട്. അവരുടെ ഇമേജ് ബ്രാന്‍ഡിംഗിന് ഗുണം ചെയ്യുമെന്ന് കമ്പനികള്‍ ചിന്തിക്കുന്നുണ്ടാകാം. അതുകൊണ്ട് ഒരു പ്രത്യേക മത്സരവും ഇവിടെയുണ്ട്. എങ്കിലും എല്ലായിടത്തും ഒരാള്‍ക്ക് കൂടി സ്ഥലമുണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിക്കിഷ്ടം. എന്റെ റോള്‍ എന്താണെന്ന് എനിക്ക് വ്യക്തമായറിയാം, അത് ഞാന്‍ ഭംഗിയായി ചെയ്യുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഒരുപാട് ആക്റ്റീവ് ആകാത്തതും അതുകൊണ്ടുതന്നെ. എന്നെങ്കിലും അതിലൂടെ മാത്രമേ വര്‍ക്ക് ചെയ്യാന്‍ കഴിയൂ എന്ന് വന്നാല്‍ ഏറ്റവും ഭംഗിയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയും ചെയ്യും. എല്ലാത്തിനും അതിന്റേതായതായ സമയവും അവസരങ്ങളുമുണ്ട്. ഹോളിവുഡില്‍ എത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നതും അതുകൊണ്ടാണ്. ഞാന്‍ നാളെ നടക്കാനിറങ്ങുമ്പോള്‍ എതിരെ വരുന്നത് ഒരു കാസ്റ്റിംഗ് ഡയറക്റ്റര്‍ അല്ല എന്ന് ആര്‍ക്ക് പറയാന്‍ കഴിയും? ഒരു ഇടപ്പള്ളിക്കാരന് ബോളിവുഡില്‍ എത്താമെങ്കില്‍ ഹോളിവുഡും അത്ര അകലെയല്ല.ടിവിസി ഫാക്റ്ററി എന്ന കൂട്ടായ്മ

സിജോയ് എന്ന വ്യക്തിയേക്കാള്‍ പോപ്പുലര്‍ ആണ് ടിവിസി. ഒരു ടീം ആയി വര്‍ക്ക് ചെയ്താല്‍ കൂടുതല്‍ മികച്ചതാകും റിസള്‍ട്ട് എന്ന് മനസിലാക്കിത്തന്നെയാണ് ഈ കണ്‍സോര്‍ഷ്യം ആരംഭിച്ചത്. ഏത് തരം പരസ്യചിത്രമായാലും ചെയ്യാന്‍ ആളുണ്ട് എന്നതാണ് പ്രത്യേകത. ഫാക്റ്ററി എന്ന് പേരിട്ടതും വെറുതെയല്ല. ഫാക്റ്ററി വിലയില്‍ ഫിലിം റെഡി, മാസ് പ്രൊഡക്ഷനും. കൂട്ടായ ചര്‍ച്ചകളാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ ശനിയാഴ്ചകളിലും മീറ്റിംഗുണ്ട്. ഓരോ പ്രോജക്റ്റിനും അതിന്റേതായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും. ഇത് എന്റെ കമ്പനിയാണ്, പക്ഷേ, ഞാന്‍ അവര്‍ക്കൊരു ബിഗ് ബ്രദറാണ്, ബോസല്ല.


 

'അയാം' ഞാനല്ല, ഞങ്ങളാണ്

കേരളത്തിലെ എല്ലാ ആഡ് ഫിലിം സംവിധായകരും ഒരു കുടക്കീഴില്‍. അങ്ങനെയൊരു ചിന്തയില്‍ നിന്നാണ് അയാം - കഅങ (ഇന്ത്യന്‍ ആഡ്ഫിലിം മേക്കേഴ്‌സ്) രൂപമെടുക്കുന്നത്. ഒരേ തൊഴില്‍ ചെയ്യുന്നവരുടെ അസോസിയേഷനുകള്‍ ഉണ്ടാക്കുന്ന സൗഹൃദങ്ങളെ കുറിച്ച് മമ്മൂട്ടി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് കേട്ടപ്പോഴാണ് ഇങ്ങനെയൊരു ആശയം കിട്ടിയത്. ഇപ്പോള്‍ എഴുപത് അംഗങ്ങളുണ്ട്. പത്ത് പേര്‍ കൂടി ഉടന്‍ ഇതിന്റെ ഭാഗമാകും. ഇന്‍ഡസ്ട്രിയില്‍ നല്ല സമ്പ്രദായങ്ങള്‍ നടപ്പിലാക്കുക എന്നതോടൊപ്പം സൗഹൃദത്തിന്റെ കൂട്ടായ്മ സൃഷ്ടിക്കാനും അയാമിന് കഴിഞ്ഞിട്ടുണ്ട്. മത്സരവും വാശിയും നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരമുള്ള ബന്ധങ്ങള്‍ കൂടുതല്‍ മികച്ചതാക്കി. വര്‍ക്കുകള്‍ പങ്കുവയ്ക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മനസിലാക്കാനും ഇതേറെ സഹായിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയുള്ള ഒരു ഏജന്‍സിയും ഞങ്ങളുടെ പ്ലാനിലുണ്ട്. അയാമിലുള്ള പതിനഞ്ച് പേരായിരിക്കും ഇതിന്റെ പങ്കാളികള്‍. ക്ലയ്ന്റിന് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെയുള്ള എന്ത് പ്രൊമോഷനും ഫീഡ്ബാക്കും ഈ ഏജന്‍സി വഴി നടക്കും. കേരളത്തിലെ ഏറ്റവും മികച്ച പരസ്യ സംവിധായകരുടെ ഒരു കൂട്ടായ്മയയ്ക്ക് ക്രിയേറ്റിവായി എന്തെല്ലാം സാധ്യമാകും എന്ന് ഇതിലൂടെ മനസിലാക്കാം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top