വാട്ട്‌സ്ആപ്പ് ' എന്തൊരു ഐഡിയ!
ഒരു പക്ഷേ വാട്ട്‌സ് ആപ്പ് കമ്പനി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെ വാട്ട്‌സ് ആപ്പ് മാത്രം ഉപയോഗപ്പെടുത്തി ഒരു സംരംഭം വികസിപ്പിച്ചെടുക്കാനാവുമെന്ന്
facebook
FACEBOOK
EMAIL
a-whatsapp-business-idea-create-a-storm-in-kerala-business

അബ്ദുല്‍ 

നാസര്‍ പരവക്കല്‍
വയസ്: 25
സ്ഥാപനം: മൊബി ന്യൂസ്‌വയര്‍

രു പക്ഷേ വാട്ട്‌സ് ആപ്പ് കമ്പനി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെ. വാട്ട്‌സ് ആപ്പ് മാത്രം ഉപയോഗപ്പെടുത്തി ഒരു സംരംഭം വികസിപ്പിച്ചെടുക്കാനാവുമെന്ന്! അബ്ദുല്‍ നാസര്‍ പരവക്കല്‍ എന്ന 25 വയസുള്ള യുവാവ് കേരളത്തില്‍ ആദ്യമായി അങ്ങനെയൊരു സംരംഭം തുടങ്ങി വിജയിച്ചിരിക്കുന്നു. പത്തു ലക്ഷത്തിലേറെ വരിക്കാരുള്ള മൊബി ന്യൂസ്‌വയര്‍ എന്ന ഈ സംരംഭത്തിന്റെ വിറ്റുവരവ് ചുരുങ്ങിയ സമയം കൊണ്ടു തന്നെ അരക്കോടിയിലെത്തിയിരിക്കുന്നു. ഒരു ദിവസത്തെ പ്രധാന വാര്‍ത്തകളെല്ലാം വാട്ട്‌സ് ആപ്പിലൂടെ വരിക്കാരിലെത്തിക്കുന്ന മൊബിന്യൂസ്‌വയര്‍, ചെലവു കുറഞ്ഞ മാര്‍ക്കറ്റിംഗിനുള്ള ഉപാധിയെന്ന നിലയില്‍ ബിസിനസ് സ്ഥാപനങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചു വരികയാണ്. ഓരോ ദിവസത്തെയും വാര്‍ത്തകള്‍ വൈകുന്നേരം ആറു മണിയോടെയാണ് വാട്ട്‌സ് ആപ്പിലൂടെ വരിക്കാര്‍ക്ക് അയച്ചു തുടങ്ങുക. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ആകര്‍ഷകമായി തയാറാക്കുന്ന വാര്‍ത്തകളോടൊപ്പം പരസ്യവും നല്‍കുന്നു. ഒറ്റ ദിവസം കൊണ്ട് പത്തു ലക്ഷം പേരിലേക്ക് ഇത് എത്തുന്നുണ്ടെന്ന് അബ്ദുല്‍ നാസര്‍ പറയുന്നു. സര്‍ക്കാര്‍ തലത്തിലുള്ള വര്‍ക്കുകള്‍, കമ്പനികളുടെ ബ്രാന്‍ഡിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ അബ്ദുല്‍ നാസറിന് സാധിച്ചു.

2014 ല്‍ അങ്കമാലി ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ മള്‍ട്ടിമീഡിയ ബിരുദാനന്തര ബിരുദ കോഴ്‌സിന് പഠിക്കുന്നതിനിടയിലാണ് ഇത്തരമൊരു സംരംഭത്തിന് അബ്ദുല്‍ നാസര്‍ തുടക്കമിടുന്നത്. 300 പേരാണ് തുടക്കത്തില്‍ വരിക്കാരായി ഉണ്ടായിരുന്നത്. കോളെജ് ഫീസില്‍ നിന്നാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ഒടുവില്‍ കാര്യമറിഞ്ഞ കോളെജ് അധികൃതര്‍ കോളെജിന്റെ പ്രമോഷന്‍ വര്‍ക്ക് കൂടി അബ്ദുല്‍ നാസറിനെ ഏല്‍പ്പിച്ചു. 4ജിയും പരിധിയില്ലാതെ നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവുമൊക്കെ വന്നതോടെ വാട്ട്‌സ് ആപ്പ് ചാനല്‍ തന്നെ തുടങ്ങാന്‍ പദ്ധതിയിടുകയാണ് അബ്ദുല്‍ നാസര്‍. 2018 ഓടെ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് കോഴ്‌സുകള്‍ അടങ്ങുന്ന മള്‍ട്ടി മീഡിയ കോഴ്‌സും തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.


വാര്‍ത്തകള്‍ ലഭിക്കാന്‍ 9846232503 എന്ന നമ്പറിലേക്ക് ന്യൂസ് എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
1
grin
34%
2
angry
67%
 
Back to Top