Feb 20, 2018
കുടുംബമാണ എന്റെ ഏറ്റവും വലിയ സ്വത്ത്'
അഞ്ചു ദശാബ്ദക്കാലമായി ധനകാര്യ സേവന മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ട് എന്ന ആശയത്തിന് പ്രചാരം നല്‍കിയവരില്‍ പ്രമുഖനായ എ പി കുര്യന്‍
facebook
FACEBOOK
EMAIL
a-p-kurien-ullilirippu-on-dhanam-for-young-entrepreneurs

കുടുംബമാണ  എന്റെ ഏറ്റവും വലിയ സ്വത്ത്'

എന്ന് മുതലാണ് സമ്പാദ്യം തുടങ്ങിയത്? 

ജോലി കിട്ടിയ ആദ്യ നാളുകളിലൊന്നും കാര്യമായി സമ്പാദിക്കാന്‍ ശ്രമിച്ചില്ല. എഴുപതുകളുടെ അവസാനമാണ് അതൊരു ശീലമാക്കിയത്. പിന്നീട് കരിയറും വരുമാനവും ഉയരുന്നതനുസരിച്ച് നിക്ഷേപങ്ങളും വര്‍ധിപ്പിച്ചു. പലവിധത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങളാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. ഓഹരിവിപണിയും മ്യൂച്വല്‍ ഫണ്ടും പിഎംഎസും ഇതില്‍ ഉള്‍പ്പെടുന്നു. റിയല്‍ എസ്റ്റേറ്റ്, ഓഹരി, ബാങ്ക് ഡെപ്പോസിറ്റ്... 

ഏതാണ് പ്രിയപ്പെട്ട നിക്ഷേപമാര്‍ഗം? 

റിയല്‍ എസ്റ്റേറ്റില്‍ തീരെ താല്‍പ്പര്യമില്ല. എവിടെയെങ്കിലും സ്ഥലം വാങ്ങിയാല്‍ പിന്നെ അതിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ തലവേദനയാകും. അത്തരം ഇടപാടുകള്‍ എനിക്ക് ചേരുകയുമില്ല. ഓഹരിവിപണിയിലും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കാണ് മുന്‍ഗണന. 

ലോട്ടറി കിട്ടിയാല്‍ ആ പണം എങ്ങനെ ചെലവഴിക്കും? 

ലോട്ടറി വാങ്ങുന്ന ശീലം തീരെയില്ല. എന്നെങ്കിലും കിട്ടിയാല്‍ തുകയുടെ എണ്‍പത് ശതമാനം ഭദ്രമായി നിക്ഷേപിക്കും, ഇരുപത് ശതമാനം 
ചാരിറ്റിക്കായി നല്‍കും. 

വിജയം, സമ്പത്ത്... ഇവയെക്കുറിച്ചുള്ള കാഴ്ചപ്പാട്? 

ഇവയൊന്നും എന്റെ സൃഷ്ടിയല്ല, അതുകൊണ്ട് തന്നെ എനിക്ക് ലഭിച്ച കാരുണ്യങ്ങള്‍ക്കെല്ലാം നന്ദി പറയാനുള്ള അവസരങ്ങളാണ് എല്ലാ വിജയങ്ങളും. ഒരു വലിയ ശക്തി എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണെന്റെ വിശ്വാസം. 

പേഴ്‌സില്‍ എത്ര രൂപ കൊണ്ടുനടക്കും? 

യാത്ര ചെയ്യുമ്പോള്‍ ആറായിരം രൂപ വരെ, അല്ലെങ്കില്‍ രണ്ടായിരമോ മൂവായിരമോ.

ഓണ്‍ലൈന്‍ ബാങ്കിംഗ് ഉപയോഗിക്കാറുണ്ടോ? 

ഇല്ല. ഇക്കാര്യത്തില്‍ ഞാനിപ്പോഴും പഴയ കാലത്തിന്റെ ആളാണ്. ചെക്ക് ബുക്കുമായി ബാങ്കില്‍ പോകും. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ബാങ്കില്‍ 
ചെന്നില്ലെങ്കില്‍ അവര്‍ അന്വേഷിക്കാറുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം? 

യുടിഐയില്‍ ജോലി ചെയ്തിരുന്ന നാളുകളില്‍ മ്യൂച്വല്‍ ഫണ്ട് പ്രൊമോട്ട് ചെയ്യാനുള്ള ചുമതല ചെയര്‍മാന്‍ എന്നെ ഏല്‍പ്പിച്ചത്. ജനങ്ങളിലേക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. അവ പ്ലാന്‍ ചെയ്യാനും ഏജന്റുമാരെ നിയമിക്കാനും അവരെ പരിശീലിപ്പിക്കാനും ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യാനും സാധിച്ചു. 

നേടിയ ഏറ്റവും വിലയേറിയ സമ്പത്ത്? 

ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന എന്റെ കുടുംബം. മറ്റൊന്നും അതിനടുത്തുപോലും വരില്ല.

ആരാണ് റോള്‍ മോഡല്‍? 

യുടിഐ ചെയര്‍മാനായിരുന്ന ജി.എസ് പട്ടേല്‍. എനിക്ക് നന്നായി പ്രവര്‍ത്തിക്കാനും കരിയറില്‍ ഉയരാനുമുള്ള അവസരം നല്‍കിയത് അദ്ദേഹമാണ്. മലയാളി ബിസിനസുകാരില്‍ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തി? 
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സാരഥികള്‍ മൂന്നുപേരെയും ഒരുപോലെ മതിപ്പാണ്. ഫോക്കസ്ഡ് ആണ് അവര്‍. എല്ലാ കാര്യങ്ങളിലും അപ് റ്റു ഡേറ്റ്. ബിസിനസ് വ്യാപിപ്പിക്കുന്നത് ഏറ്റവും മികച്ച രീതിയില്‍ മാത്രം. ജിയോജിത്തിന്റെ സി.ജെ ജോര്‍ജാണ് മറ്റൊരാള്‍. ഇവരിലെല്ലാം 
പൊതുവായ ഒരു കാര്യം, അവര്‍ മൂല്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ്, അതുപോലെ, നേട്ടങ്ങള്‍ക്ക് വേണ്ടി ബിസിനസില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്ന ഉറച്ച മനോഭാവവും.

യാത്രകളിലെ ഒരു ത്രില്ലിംഗ് അനുഭവം? 

ടാന്‍സാനിയയിലെ Ngorongoro craterഒരു വലിയ അനുഭവമായിരുന്നു. അഗ്‌നിപര്‍വതം പൊട്ടിയുണ്ടായ ഈ പ്രദേശം ഭൂനിരപ്പില്‍ നിന്ന് 2000 അടി താഴെയാണ്. ലോകത്തിലെ തന്നെ വലിയ വിസ്മയങ്ങളിലൊന്നാണ് ഇവിടത്തെ വന്യജീവജാലം. അതുപോലെ തന്നെ ആല്‍പ്‌സ് പര്‍വ്വതനിരകളും മറ്റൊരു മികച്ച അനുഭവമായി.

ഏറ്റവും പ്രിയപ്പെട്ട പുസ്തകം? സിനിമ? 

Stephen Coveythe seven habits of hogj;ly effective people  ആണ് ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളത്. പഴയ കാലത്തെ ഹിന്ദി, മലയാളം സിനിമകളാണ് ഇഷ്ടം. the sound of music പോലുള്ള ഇംഗ്ലീഷ് ക്ലാസിക്കുകളും. 

ഈ ആരോഗ്യത്തിന്റെ  രഹസ്യം? 

നടത്തം ജീവിതത്തിന്റെ ഭാഗമാണ്. അതോടൊപ്പം വളരെ പോസിറ്റീവായ മനസും ചിന്തകളും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. 

ആത്മീയതയെക്കുറിച്ചുള്ള സങ്കല്‍പ്പം? 

ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒരു കാര്യം. നല്ല ഉറക്കവും ഭക്ഷണവും പോലെ ആരോഗ്യത്തിനു ഏറ്റവും ആവശ്യമായ ഒരു ഘടകം. ഒരാളുടെ സ്വഭാവത്തെ ഏറ്റവും മികച്ച രീതിയില്‍ സ്വാധീനിക്കാന്‍ ആത്മീയതയ്ക്ക് കഴിയും എന്നാണ് എന്റെ വിശ്വാസം. 

പുതിയ കാല നിക്ഷേപകരോട് പറയാനുള്ളത്? 

എളുപ്പവഴിയിലൂടെ കൂടുതല്‍ പണമുണ്ടാക്കാം എന്ന് കരുതി നിക്ഷേപം നടത്തരുത്. നന്നായി പഠിച്ച ശേഷം മാത്രം മതി ഇന്‍വെസ്റ്റ്‌മെന്റ്. പ്രത്യേകിച്ചും ഓഹരിവിപണിയില്‍. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. എസ്‌ഐപി ആയാലും മ്യൂച്വല്‍ ഫണ്ട് ആയാലും നന്നായി മനസിലാക്കിയ ശേഷം തെരഞ്ഞെടുക്കണം. ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടുന്നതും നല്ലതാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top