Jul 04, 2017
ഡിസ്‌റപ്റ്റീവ് ആണോ ഐഡിയ? വെല്‍കം റ്റു ദ് മിഡില്‍ ഈസ്റ്റ്!
എണ്ണയില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിക്കാതെ മറ്റ് ബിസിനസ് മേഖലകളെ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ ആശയങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയാണ് മിഡില്‍ ഈസ്റ്റേണ്‍ പ്രദേശങ്ങള്‍
facebook
FACEBOOK
EMAIL
a-disruptive-idea-can-change-your-life

നിയന്ത്രണങ്ങള്‍ ഏറെയും നിക്ഷേപങ്ങള്‍ കുറവും ആണെങ്കിലും ഫിന്‍ടെക് സംരംഭകര്‍ക്ക് മിഡില്‍ ഈസ്റ്റ് പുതിയ വിളനിലമാണ്. പ്രത്യേകിച്ചും യുഎഇ. ഇവിടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിയമകുരുക്കുകളും പരമ്പരാഗത ഭരണനയങ്ങളും ബാധിക്കാത്ത ഒരു സ്‌പെഷല്‍ ഇക്കോസിസ്റ്റം തന്നെ ലഭ്യമാകും.

ഇപ്പോള്‍ തന്നെ മിഡില്‍ ഈസ്റ്റിലെ ചില ആദ്യകാല സ്റ്റാര്‍ട്ടപ്പുകള്‍ ആഗോളശ്രദ്ധ നേടിക്കഴിഞ്ഞു. പല ബിസിനസ് രംഗങ്ങളിലും ടെക്‌നോളജി അധിഷ്ഠിതമായ സര്‍വീസുകള്‍ നല്‍കി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഒരു അനുഭവം ലഭ്യമാക്കാന്‍ പല പ്രാദേശിക കമ്പനികള്‍ക്കും ഇതോടെ താല്‍പ്പര്യമായിട്ടുണ്ട്.

ആദ്യകാലത്ത് സ്വകാര്യ മേഖലയാണ് ഈ ഫിന്‍ടെക് തരംഗത്തിന് തുടക്കമിട്ടത്. ചില പാശ്ചാത്യ മോഡലുകളെ അവതരിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തത്. പക്ഷേ, ഇപ്പോള്‍ ഇവിടെ വലിയൊരു മാറ്റമാണ് സംഭവിക്കുന്നത്. ടെക് ഇന്നവേറ്റര്‍മാര്‍ക്ക് അവസരം നല്‍കാന്‍ തയ്യാറായ സര്‍ക്കാരിനും മറ്റുമാണ് ഇതിന്റെ ക്രെഡിറ്റ് നല്‍കേണ്ടത്.

ടെക്‌നോളജിക്ക് ഏറെ പ്രാധാന്യമുള്ള ബിസിനസ് സര്‍വീസുകള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്ന രാഷ്ട്രീയ നയങ്ങളും ഇന്നവേഷന് ഏറ്റവും ചേരുന്ന ഒരു പരിസ്ഥിതിയാണ് ഒരുക്കുന്നത്.

ഉപഭോക്താവിന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നല്‍കുകയാണ് ഫിന്‍ടെക്കിന്റെ പ്രധാന ലക്ഷ്യമെങ്കില്‍ അതിന് ഇപ്പോള്‍ ഏറ്റവും യോജിച്ചത് മിഡില്‍ ഈസ്റ്റാണ്. പുതിയ അവസരങ്ങളുടെ സാധ്യത സര്‍ക്കാരുകള്‍ മനസിലാക്കിക്കഴിഞ്ഞു. അതോടൊപ്പം പല പഴയ ബിസിനസുകളും അലംഭാവം കളഞ്ഞു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട പിന്തുണയും നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

മാറ്റങ്ങളുടെ പറുദീസയായി യുഎഇ

ഈ മാറ്റങ്ങളെല്ലാം യുഎഇയെ മിഡില്‍ ഈസ്റ്റിലെ ഫിന്‍ടെക് ഹബ് ആക്കി മാറ്റുകയാണ്. ഇത്തരം സ്റ്റാര്‍ട്ടപ്പുകളെയും പുതിയ ആശയങ്ങളെയും വളര്‍ത്താനുള്ള പദ്ധതികള്‍ പലതും പുതിയ മാതൃകകളാണ് സൃഷ്ടിക്കുന്നത്. പരീക്ഷണതരത്തില്‍, വളരെ നിയന്ത്രിതമായ ചുറ്റുപാടുകളില്‍ നടപ്പിലാക്കപ്പെടുമ്പോഴും ഇപ്പോള്‍ നിലവിലുള്ള സംവിധാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു നീക്കമാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.

സംരംഭകര്‍ക്കായി ദീര്‍ഘകാല വിസ, മ്യൂസിയം ഓഫ് ദ് ഫ്യൂച്ചര്‍ എന്ന ഐഡിയ ഇന്‍ക്യൂബേറ്റര്‍... ഇവയെല്ലാം ഒരു പുതിയ സാമ്പത്തിക സംവിധാനമാണ് കൊണ്ടുവരുന്നത്. ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അഥോറിറ്റിയുടെ റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ് എന്ന പദ്ധതി പോലെ ചെലവ് കുറഞ്ഞ രീതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് അവസരവുമുണ്ട്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ ഫിന്‍ടെക് ഹൈവ് എന്ന ആക്‌സിലറേറ്റര്‍, അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററായ അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലെ റെഗ് ലാബ് (റെഗുലേറ്ററി ലബോറട്ടറി) എന്നിവ ആരംഭിച്ചതുവഴി യുഎഇ തെളിയിക്കുന്നതും ഈ മേഖലയ്ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യാനുള്ള താല്‍പ്പര്യമാണ്.

വേണം ഡിസ്‌റപ്റ്റിവ് ഇന്നവേഷന്‍

ഡിസ്‌റപ്റ്റീവ് ഇന്നവേഷന് കൂട്ടായ പ്രവര്‍ത്തനം കൂടിയേതീരൂ. മികച്ച പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പുകള്‍ക്കൊപ്പം സ്വകാര്യ മേഖലയിലെ വിവിധ ബിസിനസുകള്‍ തമ്മിലും സഹകരണം വേണം. മാത്രമല്ല, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിങ്ങനെ താഴെത്തട്ടില്‍ നിന്ന് തന്നെ ഇന്നവേഷന്‍ ഒരു സംസ്‌കാരമായി മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. വളരെ ഫ്‌ളെക്‌സിബിള്‍ ആയ ഒരു വിദ്യാഭ്യാസ സംവിധാനം വേണം എന്നര്‍ത്ഥം. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു സിസ്റ്റം. അതോടൊപ്പം, ഇന്നവേഷനെ പ്രൊമോട്ട് ചെയ്യുന്ന കോര്‍പ്പറേറ്റ് പദ്ധതികളും അക്കാദമിക് പ്രോഗ്രാമുകളും വേണം.

വളരെ വ്യത്യസ്തമായ ബിസിനസ് മേഖലകളും സാമ്പത്തിക സംവിധാനങ്ങളും ബൗദ്ധികസ്വത്തവകാശ സംരക്ഷണവും നിലവിലുള്ളപ്പോഴും ഇത്തരം നൂതന ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലൂടെ സര്‍ക്കാരുകള്‍ തെളിയിക്കുന്നത് ഭാവിയെക്കുറിച്ചുള്ള അവരുടെ വിഷനാണ്. എണ്ണയില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിക്കാതെ മറ്റ് മേഖലകളിലെ ബിസിനസ് മാതൃകകള്‍ പരീക്ഷിക്കാനുള്ള താല്‍പ്പര്യവും ഇതില്‍ നിന്ന് വ്യക്തമാണ്. വ്യത്യസ്തമായ മേഖലകളില്‍ വിദഗ്ധരായ പ്രൊഫഷണലുകളുടെ ഒരു ടാലന്റ് പൂളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള, വിജ്ഞാനാടിസ്ഥിതമായ ബിസിനസുകളും മിഡില്‍ ഈസ്റ്റില്‍ ഇന്നവേഷനെ പുതിയൊരു തലത്തില്‍ തന്നെ എത്തിക്കും.

ലോകത്തിലെ മൊബീല്‍ ഉപയോഗത്തില്‍ തന്നെ മുന്നിലുള്ള, വളരെ സമ്പന്നമായ, ഇന്റര്‍നെറ്റ് ലോകത്ത് ജനിച്ച ഒരു യുവജനതയുള്ള മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക പ്രദേശമാണ് ഈ സാഹചര്യത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് വളരാന്‍ ഏറ്റവും അനുകൂലമാകുന്നതും ഈ ഘടകങ്ങള്‍ തന്നെ.

വെല്ലുവിളികളും ധാരാളമുണ്ട്. പാരമ്പര്യവും മാറ്റവും തമ്മിലുള്ള പോരാട്ടം പോലെ. പക്ഷെ, പുതിയ ആശയങ്ങള്‍ നടപ്പില്‍ വരുത്തുക എന്ന സോദ്ദേശ്യ തീരുമാനം ഈ മാറ്റം സാധ്യമാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top