Sep 30, 2015
മാറ്റത്തിനായി മുഖം മിനുക്കി വിഴിഞ്ഞം
പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയായിരുന്ന തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് വിഴിഞ്ഞം തീരപ്രദേശം
facebook
FACEBOOK
EMAIL
Vizhinjam-Port-project

 

ത്വരിതഗതിയില്‍ നിര്‍മാണം നടക്കുന്ന വിശാലമായ നാലുവരിപ്പാത. കടല്‍ത്തീരത്ത് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന താല്‍ക്കാലിക ഓഫീസുകള്‍, തീരത്തിലൂടെ ധൃതഗതിയില്‍ ഓടി നടക്കുന്ന ഉദ്യോഗസ്ഥര്‍..... വലിയൊരു ആഘോഷത്തിന്റെ ലഹരിയാണ് വിഴിഞ്ഞം തീരത്താകെ. മല്‍സ്യബന്ധന തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, ഹോട്ടലുടമകള്‍ തുടങ്ങി ചെറുപ്പക്കാരില്‍ വരെ അതിന്റെ ആഹ്ലാദം കാണാം. പുതിയൊരു മാറ്റത്തിലേക്ക് വിഴിഞ്ഞം ചുവടുവെക്കുന്നതിന്റെ പ്രതിഫലനമാണിതൊക്കെ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണോല്‍ഘാടനം ഡിസംബറില്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ വിവിധതരം അനുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കുമായി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിനെ സമീപിച്ചുകഴിഞ്ഞു. അദാനിയുടെ ഉടമസ്ഥതയിലുള്ളതും തുറമുഖത്തിന്റെ നിര്‍മാണം നടത്തുന്നതുമായ പി.എം.സി പ്രോജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സബ് കോണ്‍ട്രാക്റ്റ് നല്‍കേണ്ട വര്‍ക്കുകളെക്കുറിച്ച് വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. ''തുറമുഖ നിര്‍മാണ കരാര്‍ അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച് വിലയിരുത്തുന്നതിനായി ഒരു സ്വതന്ത്ര എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ആഗോള ടെന്‍ഡറിലൂടെ കണ്ടെത്തുക, ഓഡിറ്റര്‍മാരെ നിയമി
ക്കുക, പദ്ധതിക്കായുള്ള ഭൂമി അദാനി വിഴിഞ്ഞം പോര്‍ട്ടിന് ലൈസന്‍സ് ചെയ്യുക തുടങ്ങിയവയൊക്കെ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്'' വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററും സി.ഇ.ഒയുമായ എ.എസ് സുരേഷ് ബാബു പറഞ്ഞു.

സീ ഫുഡ് പാര്‍ക്ക്, മല്‍സ്യബന്ധന തുറമുഖം

തുറമുഖത്തോട് അനുബന്ധിച്ച് കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു സീഫുഡ് പാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വികസിപ്പിക്കുന്നുണ്ട്. കൂടാതെ പഴയ മല്‍സ്യബന്ധന തുറമുഖത്തിന് പകരം അതിന്റെ അഞ്ചിരട്ടി വലുപ്പത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയൊരു മല്‍സ്യബന്ധന തുറമുഖവും ഇവിടെ നിര്‍മിക്കും. തുറമുഖത്തിനായി അനുവദിച്ചിട്ടുള്ള ഭൂമിയുടെ 30 ശതമാനം വാണിജ്യാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നതിനാല്‍ അവിടെ അപ്പാര്‍ട്ട്‌മെന്റുകള്‍, വാണിജ്യസമുച്ചയങ്ങള്‍, ലക്ഷ്വറി ഹോട്ടലുകള്‍ എന്നിവയും നിര്‍മിക്കും. മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനി കരാര്‍ വേളയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികവാസികള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് തൊഴിലാളികളെ ഇതിലേക്ക് ആവശ്യമായേക്കുമെന്നാണ് സൂചന. തുറമുഖ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ നേരിട്ടുള്ളതിനെക്കാള്‍ പരോക്ഷമായുള്ള തൊഴിലവസരങ്ങളായിരിക്കും അധികമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 തുറമുഖം - ആദ്യഘട്ട ചെലവ് (തുക രൂപയില്‍)

സര്‍ക്കാര്‍ നിര്‍മിക്കുന്ന സംവിധാനങ്ങളുടെ ചെലവ്

അദാനി പോര്‍ട്ടിന്റെ നിക്ഷേപം സ്വകാര്യ പങ്കാളിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഗ്രാന്റ്‌ മൊത്തം ചെലവ്
1463 കോടി 4089 കോടി

1635 കോടി

5552 കോടി

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top