Sep 19, 2016
'കണ്‍സ്യൂമര്‍ ഉല്‍പ്പന്നരംഗത്ത് ക്രോംപ്ടണ്‍ ശക്തമായ ബ്രാന്‍ഡ് ആയി മാറും'
ഇന്ത്യന്‍ കുടുംബങ്ങളില്‍ ഗൃഹാതുരത ഉണര്‍ത്തുന്ന ബ്രാന്‍ഡാണ് ക്രോംപ്ടണ്‍ ഗ്രീവ്‌സ്.
facebook
FACEBOOK
EMAIL
Interview-with-Mathew-Job

ലൈറ്റ്, ഫാന്‍ തുടങ്ങിയ ഗൃഹോപകരണരംഗത്ത് മുന്‍നിര കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് വമ്പന്‍ 'റീ ബ്രാന്‍ഡിംഗ്' പ്രവര്‍ത്തനത്തിലാണിപ്പോള്‍. പമ്പുകള്‍, അപ്ലയന്‍സസ് എന്നീ മേഖലകളിലും പതിറ്റാണ്ടുകളായി വിപണിയില്‍ ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ള ഈ സ്ഥാപനം ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്ന പുതിയ കമ്പനിയായി മാറിയിരിക്കുന്നു. ഇതിനെ നയിക്കുന്നതാകട്ടെ, മലയാളിയായ മാത്യു ജോബും. ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള ദക്ഷിണേന്ത്യയില്‍ വിപുലമായ മാര്‍ക്കറ്റിംഗിന് തുടക്കം കുറിച്ച കമ്പനി ഓഗസ്റ്റ് അവസാന വാരം കൊച്ചിയില്‍ കേരളത്തിലെ ആദ്യത്തെ എല്‍.ഇ.ഡി എക്‌സ്പീരിയന്‍സ് സെന്ററും തുറന്നു. ഇതിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ കമ്പനി സി.ഇ.ഒ മാത്യു ജോബ് ധനവുമായി തന്റെ ആശയങ്ങള്‍ പങ്കുവെച്ചു.

താങ്കള്‍ സി.ഇ.ഒ ആയി ചുമതലയേറ്റതിനുശേഷം ക്രോംപ്ടണ്‍ ഗ്രീവ്‌സിന്റെ വിപണി വിപുലമാക്കാന്‍ എന്തൊക്കെ ആശയങ്ങളാണ് പ്രാവര്‍ത്തികമാക്കുന്നത്?

2015 സെപ്റ്റംബറിലാണ് ഞാന്‍ ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ശക്തമായ ഒരു ബ്രാന്‍ഡിംഗ് എക്‌സര്‍സൈസിലാണ് ഞങ്ങള്‍. നാല് രീതിയിലാണ് ഞങ്ങള്‍ ഇത് വര്‍ക്ക് ഔട്ട് ചെയ്തിരിക്കുന്നത്. ഒന്ന്, ബ്രാന്‍ഡ് പ്രസന്‍സ് ശക്തമാക്കുക. രണ്ട് വിതരണ ശൃംഖല വിപുലപ്പെടുത്തുക, മൂന്ന് ഇന്നവേറ്റീവാകുക, നാലാമതായി ഓപ്പേറഷണല്‍ എഫിഷ്യന്‍സി ഉയര്‍ത്തുക. ബ്രാന്‍ഡിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എല്‍.ഇ.ഡി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രമുഖ നഗരങ്ങളില്‍ തുറക്കുന്നത്. ഇതിനകം ചെന്നൈ, ലക്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ഏത് ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക?

ഫാന്‍, റസിഡന്‍ഷ്യല്‍ പമ്പുകള്‍ എന്നീ രംഗങ്ങളില്‍ ഇന്നും ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡ് ഞങ്ങളാണ്. ഇത് രണ്ടിലും 25 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഞങ്ങള്‍ക്കുണ്ട്. ഫാനുകളില്‍, പ്രത്യേകിച്ച് പ്രീമിയം മോഡല്‍ ഫാനുകളുടെ വില്‍പ്പന കാര്യമായി ഉയര്‍ത്താനാണ് ശ്രമം. പ്രീമിയം ഫാനുകള്‍ മാത്രമെടുക്കുമ്പോള്‍ 10 ശതമാനമാണ് ഞങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍. ഇത് 15 ശതമാനമാക്കുകയാണ് ലക്ഷ്യം. ഒപ്പം അഗ്രികള്‍ച്ചര്‍ പമ്പുകളുടെ വിപണിയും ശക്തമാക്കുന്നതിനാണ്ഹൃ സ്വകാലാടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത്.

താങ്കളുടെ കമ്പനിയുടെ സാമ്പത്തിക ഘടനയില്‍ വന്ന മാറ്റങ്ങള്‍?

ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് എന്ന പേരില്‍ മേയിലാണ് ഓഹരി വിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്തത്. പാരന്റ് കമ്പനിയില്‍ നിന്ന് ഡീ മെര്‍ജ് ചെയ്താണ് പുതിയ കമ്പനിയായത്. സിംഗപ്പൂര്‍ ആസ്ഥാനമായ ടെമാസെക് എന്ന കമ്പനിക്കും അമേരിക്കയിലെ അഡ്‌വെന്റ് എന്ന കമ്പനിക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അഗ്രസീവായി മാര്‍ക്കറ്റ് ചെയ്യാനാണ് പദ്ധതി.

അടുത്തകാലം വരെ കമ്പനി മാര്‍ക്കറ്റില്‍ അത്ര അഗ്രീസവായിരുന്നില്ല. ഒരു വൈബ്രന്റ് ബ്രാന്‍ഡായി മാറുന്നതിനുള്ള ശ്രമങ്ങള്‍?

കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ഉല്‍പ്പന്ന രംഗത്ത് കമ്പനി സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഡീ മെര്‍ജ് ചെയ്ത പുതിയ കമ്പനിയായതിനുശേഷം മറ്റു ഉല്‍പ്പന്നങ്ങളുടെ രംഗത്തും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു.
ഇതിനായി അഞ്ച് രീതിയിലുള്ള സമീപനം ഞങ്ങള്‍ സ്വീകരിച്ചിട്ടു്യു്. ക്രോംപ്ടണ്‍ ബ്രാന്‍ഡ് ശക്തമായി വികസിപ്പിക്കുക, കോര്‍ കാറ്റഗറികളില്‍ ഇന്നവേഷന്‍ കൊ്യുുവരിക, ഉല്‍പ്പന്നങ്ങളുടെ റീച്ച്, അവൈലബിലിറ്റി എന്നിവ ഉയര്‍ത്തുക, ഓപ്പറേഷന്‍ എഫിഷ്യന്‍സി മികവുറ്റതാക്കുക, കമ്പനിയില്‍ ഓര്‍ഗനൈസേഷന്‍ കേപ്പബിലിറ്റി ശക്തമാക്കുക എന്നിവയാണവ.

ഏറ്റവും പുതിയ സാമ്പത്തിക പ്രവര്‍ത്തനഫലം എങ്ങനെയായിരുന്നു?

2016 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 15.4 ശതമാനം വര്‍ധിച്ച് 1120.8 കോടിയായി. പ്രവര്‍ത്തന ലാഭം 24.4 ശതമാനം ഉയര്‍ന്ന് 172.5 കോടി രൂപയായി. കേരളത്തില്‍ ഫാന്‍ രംഗത്ത് മാര്‍ക്കറ്റ് ലീഡര്‍ ഞങ്ങളാണ്. എല്‍.ഇ.ഡി സ്‌പേസിലും ശക്തമായ സാന്നിധ്യമുണ്ട്.

സി.എഫ്.എല്‍ ലൈറ്റുകളില്‍ നിന്നും എല്‍.ഇ.ഡിയിലേക്കുള്ള മാറ്റം എങ്ങനെയാണ്?

ചൈനയില്‍ നിന്നും വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വരുന്നത് ലോക്കല്‍ നിര്‍മാതാക്കളെ ദോഷകരമായി ബാധിക്കുന്നില്ലേ?
സി.എഫ്.എല്ലില്‍ നിന്നും എല്‍.ഇ.ഡിയിലേക്കുള്ള മാറ്റം അതിദ്രുതം സംഭവിക്കുകയാണ്. മികച്ച വൈദ്യുതിക്ഷമതയാണ് ഇതിന് കാരണം. ഉല്‍പ്പാദനംകാര്യമായി ഉയരുന്നതുമൂലം വിലയും കുറയുന്നു. ഇത്തരത്തില്‍ വോള്യത്തില്‍ വരുന്ന വന്‍ വര്‍ധന കോസ്റ്റ് കാര്യമായി കുറയ്ക്കുന്നുണ്ട്. അതുകൊണ്ട് ഗുണമേന്മ കുറഞ്ഞ, വില കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി മാര്‍ക്കറ്റില്‍ കാര്യമായ ഇംപാക്റ്റ് ഉ്യുാക്കുമെന്ന് കരുതുന്നില്ല. സി.എഫ്.എല്‍ ലൈറ്റുകള്‍ വ്യാപകമായിരുന്നപ്പോള്‍ ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയുടെ 50 ശതമാനം വരെ കൈയടക്കിയിരിക്കുന്നു. എന്നാല്‍ എല്‍.ഇ.ഡിയുടെ കാര്യത്തില്‍ ഇത് 10 ശതമാനത്തിലും താഴെയാണ്. ഇന്ത്യയൊട്ടാകെയെടുക്കുമ്പോള്‍ 50 ശതമാനത്തോളം എല്‍.ഇ.ഡിയിലേക്ക് മാറിക്കഴിഞ്ഞു. ഇതുമൂലം സി.എഫ്.എല്‍ മാര്‍ക്കറ്റില്‍ കാര്യമായ ഇടിവുണ്ട്.

പുതുതലമുറ സംരംഭകരോടുള്ള താങ്കളുടെ ഉപദേശം എന്താണ്?

നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം ജീവിക്കുക. പരാജയം സംഭവിച്ചാലും സ്വപ്‌നങ്ങളെ എളുപ്പത്തില്‍ ഉപേക്ഷിക്കരുത്. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ചിന്തകള്‍ ഫ്രഷാണ്, സമീപനം ഊര്‍ജസ്വലവും. അതുകൊണ്ട് മറ്റാരും പരീക്ഷിക്കാത്ത പാതകള്‍ തേടുന്നതില്‍ വിമുഖരാവരുത്. മാര്‍ക്കറ്റിനെ പിടിച്ചുകുലുക്കുന്ന വിധത്തിലുള്ള ഉല്‍പ്പന്നങ്ങളോ, സേവനങ്ങളോ കൊണ്ടുവരുന്ന കാര്യത്തില്‍ ഭയമുണ്ടാകരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ പലപ്പോഴും വീഴ്ചകള്‍ വരാം. അത്തരം ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് നല്ലൊരു മെന്റര്‍ ആവശ്യമാണ്.

കേരളത്തിന്റെ പുരോഗതിയില്‍ താങ്കള്‍ കാണുന്ന മുഖ്യ തടസങ്ങള്‍ എന്തൊക്കെയാണ്? സംസ്ഥാനത്തിന്റെ ദ്രുത പുരോഗതിക്ക് താങ്കളുടെ നിര്‍ദേശങ്ങള്‍?

കേരളത്തിന്റെ സാമൂഹ്യജീവിത സൂചികകള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ചതാണ്. പലപ്പോഴും അത് വികസിത രാഷ്ട്രങ്ങളിലെ നിലവാരത്തിനൊപ്പമാണ്. സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ നില്‍ക്കുന്നതിനൊപ്പം മികച്ച സ്ത്രീ-പുരുഷ അനുപാതവും സംസ്ഥാനത്തുണ്ട്. കേരളത്തിന്റെ നല്ല പുരോഗതിക്കാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ ഇതിലുള്‍പ്പെടുന്നു. മികച്ച വിദ്യാഭ്യാസവും അറിവുമുള്ള അധ്വാനശീലരായ കേരളീയരുടെ പൊട്ടന്‍ഷ്യല്‍ വേ്യുവിധം പ്രയോജനപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വ്യാവസായിക ഇന്നവേഷനും ശക്തമായി വികസിക്കുന്നതിന് ആവശ്യമായ പരിതസ്ഥിതിയുമാണ് കേരളത്തിന് വേണ്ടത്. ഇതിനകം ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ഒട്ടേറെ മുന്നോട്ടുപോകാനുണ്ടെന്നാണ് എന്റെ അഭിപ്രായം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top