ബി സ്‌കൂള്‍ റാങ്കിംഗ് പുതുമയെ പുല്‍കുന്നവര്‍ മുന്‍നിരയില്‍
ബിസിനസ് ടുഡേ-എംഡിആര്‍എ ബെസ്റ്റ് ബി സ്‌കൂള്‍ റാങ്കിംഗ് പട്ടികയില്‍ ഐഐഎം കോഴിക്കോട് എട്ടാം സ്ഥാനത്ത്.
facebook
FACEBOOK
EMAIL
B-school-rank-business-today-MDRA-Indias-Best-Business-Schools-Colleges

ഇന്റര്‍നാഷണലിസം- വരും കാലത്തിനു വേണ്ട ഗ്രേറ്റ് മാനേജര്‍മാരെ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഉന്നത ബി സ്‌കൂളുകളുടെ പുതുമന്ത്രമാണിത്. ബിസിനസ് ടുഡേ-എംഡിആര്‍എ ബെസ്റ്റ് ബി സ്‌കൂള്‍ 2016 റാങ്കിംഗ് പട്ടികയില്‍ മുന്‍നിരയില്‍ എത്തിയിരിക്കുന്ന സ്ഥാപനങ്ങളുടെ സവിശേഷതകള്‍ വെളിപ്പെടുത്തുന്നത് ഇതാണ്.

അസ്ഥിരത (volatile), അനിശ്ചിത്വം (uncertain), സങ്കീര്‍ണത (complex), സന്ദിഗ്ദ്ധാവസ്ഥ (ambiguous)െVUCA ഇതാണ് ഇക്കാലത്തിന്റെ മുഖമുദ്ര. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനും സാധാരണ മാനേജര്‍ തലത്തില്‍ നിന്നുയര്‍ന്ന് മഹത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാനുമാണ് ഇന്ത്യയിലെ സമുന്നത ബി സ്‌കൂളുകള്‍ ശ്രദ്ധപതിപ്പിക്കുന്നത്. റാങ്കിംഗില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-കൊല്‍ക്കത്തയും സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തരതലത്തിലെ അനുഭവ പരിചയം സിദ്ധിക്കാന്‍ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. 

റാങ്ക് പട്ടികയിലെ ആദ്യ 100 ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 12 എണ്ണത്തിന് പ്രശസ്തമായ ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. ചില മാനദണ്ഡങ്ങളില്‍ ഉയര്‍ന്നനിലവാരം പുലര്‍ത്തുന്നതിനുള്ള വ്യക്തമായ തെളിവ് കൂടിയാണ് ഇവ. ''ഇത്തരം അക്രഡിറ്റേഷനുകള്‍ ഇന്‍സ്റ്റിറ്റിയൂഷനുകളിലെ പ്രോസസുകള്‍ കൃത്യവും വ്യക്തവുമായി നിലനിര്‍ത്താന്‍ ഉപകരിക്കും. രാജ്യത്തെ മുന്‍നിര ബി സ്‌കൂളുകള്‍ രാജ്യാന്തരതലത്തിലെ അക്രഡിറ്റേഷനുകള്‍ സ്വന്തമാക്കാന്‍ കഠിനമായ ശ്രമത്തിലാണ്. 6-7 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് പല ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും ഇത്തരം അക്രഡിറ്റേഷനുകള്‍ ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങളുടെ സപര്യയാണ് ഇത്തരം അക്രഡിറ്റേഷനുകള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്നത്.

ഐഐഎം കൊല്‍ക്കത്തയുടെകാമ്പസില്‍ നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികളെ കാണാം. ഇത്തരത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുമായുള്ള ഇടപെടുലുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എല്ലാതലത്തിലും രാജ്യാന്തര മികവിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

ഇന്ന് കമ്പനികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ വിവിധ രാജ്യങ്ങളിലുള്ള വ്യത്യസ്ത സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ലഭിക്കുന്ന ഈ പരിശീലനം യുവ മാനേജര്‍മാരെ ഏറെ സഹായിക്കുന്നുണ്ട്. ബിസിനസ് റ്റുഡേ റാങ്ക് പട്ടികയില്‍ മുന്‍നിരയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അടക്കം രാജ്യത്തെ ബി സ്‌കൂളുകള്‍ ഗ്ലോബല്‍ ഉള്‍ക്കാഴ്ചക്കായി ഏറെ പരിശ്രമിക്കുമ്പോഴും ഒട്ടനവധി വെല്ലുവിളികളും നേരിടുന്നുണ്ട്.
കേരളത്തിന് അഭിമാനകരം
ഐഐഎം കോഴിക്കോട് (റാങ്കിംഗ് 8), രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് (37), എസ്‌സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (51) നെഹ്‌റു സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, നെഹ്‌റു കോളെജ് ഓഫ് എന്‍ജിനീയറിംഗ് & റിസര്‍ച്ച് സെന്റര്‍ (99) എന്നിവയാണ് പട്ടികയിലെ ആദ്യ നൂറില്‍ വന്ന കേരളത്തില്‍ നിന്നുള്ള ബി സ്‌കൂളുകള്‍.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top