Aug 30, 2017
ഇപ്പോള്‍ നിക്ഷേപിക്കാന്‍ 25 ഓഹരികള്‍
സമര്‍ത്ഥരായ നിക്ഷേപകര്‍ക്ക് നേട്ടം കൊയ്യാനുള്ള സുവര്‍ണ അവസരമാണ് ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ തുറന്നിടുന്നത്.
facebook
FACEBOOK
EMAIL
25-stocks-to-invest-now-in-india-2017

സമര്‍ത്ഥരായ നിക്ഷേപകര്‍ക്ക് നേട്ടം കൊയ്യാനുള്ള സുവര്‍ണ അവസരമാണ് ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ തുറന്നിടുന്നത്. ഈ ഓണക്കാലത്ത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടമുണ്ടണ്ടാക്കാവുന്ന ഓഹരികള്‍ നിര്‍ദേശിക്കുകയാണ് വിദഗ്ധര്‍

IndiaBulls Ventures Ltd(IVL)
@ Rs.201

ഇന്ത്യന്‍ കാപിറ്റല്‍ മാര്‍ക്കറ്റ് രംഗത്തെ അതികായനാണ് 1995 ല്‍ തുടങ്ങിയ ഇന്ത്യബുള്‍ സെക്യൂരിറ്റീസ്. കമ്പനിയുടെ കീഴിലുള്ള കമോഡിറ്റി സര്‍വീസുകള്‍ ഇന്ത്യബുള്‍സ് കമോഡിറ്റീസ് ലിമിറ്റഡ് എന്ന സബ്
സിഡിയറിയുടെ കീഴിലാണ്. ഓഹരി വ്യാപാരം, കറന്‍സി ട്രേഡിംഗ് അടക്കമുള്ള സേവനങ്ങളും നല്‍കുന്നു. ശക്തമായ അടിത്തറയും സാമ്പത്തിക സ്ഥിരതയും പരിഗണിച്ചുള്ള, ഈ രംഗത്തെ ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗ് കമ്പനിയ്ക്കുണ്ട് രാജ്യത്താകമാനം18 നഗരങ്ങളിലായി ആറ് ലക്ഷം ഇടപാടുകാരുണ്ട്. ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ നികുതി ഒഴിവാക്കിയുള്ള കമ്പനിയുടെ ലാഭം 50.28 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 54.6 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ഇത് 20.42 കോടിയും. റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിംഗ് രംഗത്ത് ഇന്ത്യബുള്‍സ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡിന് രാജ്യവ്യാപകമായ സാന്നിധ്യമുണ്ട്. ഇന്ത്യ ബുള്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഈ രംഗത്തും ശക്തമായ സ്വാധീനമുണ്ട് സ്ഥാപനത്തിന്.

Sintex Industries Ltd.
@ Rs.30.35

ടെക്‌സ്‌റ്റൈല്‍, യാണ്‍ വ്യവസായ രംഗത്ത് വിവിധ രാജ്യങ്ങളില്‍ മാര്‍ക്കറ്റ് സാന്നിധ്യമുള്ള പ്രമുഖ കമ്പനിയാണ് സിന്റക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്കന്‍ മാര്‍ക്കറ്റുകളില്‍ സാമീപ്യമുള്ള സിന്റക്‌സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊഡക്ഷന്‍ യൂണിറ്റ് ഗുജറാത്തിലെ കലോളിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ഒന്നാണിത്.
രാജ്യത്തെ ഏറ്റവും മികച്ച യാണ്‍ ബെല്‍റ്റില്‍ ഉദയം ചെയ്ത സ്ഥാപനം ബി.വി.എം. ബ്രാന്‍ഡില്‍ പുരുഷന്‍മാര്‍ക്കുള്ള െൈഹ എന്‍ഡ് ഫാഷന്‍ മെറ്റീരിയല്‍ ആഗോള മാര്‍ക്കറ്റിലെത്തിക്കുന്നു. രാജ്യത്ത പ്രീമിയം ഷര്‍ട്ട് നിര്‍മാതാക്കളായ സോഡിയാക്, വില്‍സ് ലൈഫ് സ്റ്റൈല്‍സ്, ലൂയി ഫിലിപ്പ്, ആരോ, വാന്‍ ഹ്യൂസെന്‍ എന്നിവയ്‌ക്കെല്ലാം ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നു. അമേരിക്കയും യൂറോപ്പുമാണ് പ്രധാന കയറ്റുമതി കേന്ദ്രങ്ങള്‍. ഗുജറാത്തിലെ അംറേലിയില്‍ ആറ് ലക്ഷം സ്പിന്‍ഡില്‍സ് ശേഷിയുള്ള വന്‍ പ്ലാന്റിന്റെ നിര്‍മാണത്തിലാണ്. സ്പിന്നിംഗ് യുണിറ്റുകള്‍ക്ക് ബാധകമായ ഏഴു ശതമാനം പലിശ സബ്‌സിഡി ഇതിനും ബാധകമാണ്. ഇതും ഗുണകരമാണ്.

സിന്റക്‌സ് ഇന്‍ഡസ്ട്രീസിന്റെ ആദ്യകാല ബിസിനസെന്ന നിലയില്‍ വരുമാനത്തിന്റെ 12 ശതമാനവും ടെക്‌സ്റ്റൈല്‍ മേഖലയില്‍ നിന്നാണ്. അടുത്ത മൂന്ന് വര്‍ഷം കമ്പനി അതിന്റെ 100 ശതമാനം ശേഷിയും വിനിയോഗിച്ചാല്‍ 13-15 ശതമാനം മാര്‍ജിന്‍ നേടാവുന്ന വിധത്തിന്‍ 2000-2500 കോടി വരുമാനം നേടാമെന്ന് പ്രതീക്ഷിക്കുന്നു.

Sun Pharmaceutical Industries Lts.
@ Rs.470

രാജ്യത്തെ മുന്‍നിരയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സണ്‍ ഫാര്‍മ. സ്‌പെഷ്യാലിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എന്നുള്ള നിലയില്‍ സണ്‍ ഫാര്‍മയ്ക്ക് ലോകത്ത് നാലാം സ്ഥാനമുണ്ട്. 150 രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നു. ലോകവ്യാപകമായി 42 പ്രൊഡക്ഷന്‍ യൂണിറ്റുകളുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള പ്രവര്‍ത്തന വരുമാനം 6208.79 കോടിയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7136.96 കോടിയായിരുന്നു. ഗ്ലോബല്‍ ബിസിനസിലെ വര്‍ധിച്ച നിക്ഷേപവും ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ബിസിനസിന് തടസം നേരിട്ടതും കമ്പനിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന മികവിനെ ബാധിച്ചു. അമേരിക്കന്‍ മാര്‍ക്കറ്റില്‍ നിന്നും 37 ശതമാനം വിറ്റുവരവുള്ള കമ്പനിക്ക് ഈ സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ മാന്ദ്യം നേരിട്ടതും തിരിച്ചടിയായി. എന്നാല്‍ ഒഡോംസോ & റെസ്റ്റാറ്റിസ് പോലുള്ള മരുന്നുകളിലൂടെ 200-300 ദശലക്ഷം ഡോളര്‍ അമേരിക്കന്‍ മാര്‍ക്കറ്റില്‍ നിന്നും അടുത്ത സാമ്പത്തിക വര്‍ഷം നേടാനാവുമെന്നാണ് കരുതുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സണ്‍ ഫാര്‍മ.


Bajaj Electricals Ltd.
@ Rs.330

80 വര്‍ഷം പഴക്കമുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ കം എന്‍ജിനീയറിംഗ് കമ്പനിയാണ് ബജാജ്. ചെറുകിട വീട്ടുപകരണങ്ങള്‍ മുതല്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ ടവറുകള്‍ വരെ നീണ്ടു കിടക്കുന്ന ഉല്‍പ്പന്നനിരയുണ്ട് ബജാജിന്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ
പാദത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുളള ലാഭം 20.50 കോടിയായിരുന്നു മുന്‍ പാദത്തില്‍ ഇത് 38.42 കോടിയും. ജിഎസ്ടി യുടെ വരവോടെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലുണ്ടായ മാന്ദ്യം വില്‍പ്പനയെ ബാധിച്ചു. ജി.എസ്.ടിയെ തുടര്‍ന്ന് ഡീലര്‍മാരുടെ നഷ്ടം പരിഹരിക്കാന്‍ 9.2 കോടി രൂപ വണ്‍ ടൈം സെറ്റില്‍മെന്റ്് നടത്തിയതും വിനയായി. അടുത്ത സാമ്പത്തിക വര്‍ഷം ഉല്‍പ്പാദന ശേഷി കൂട്ടുന്നതിനായി നടത്തിയ നിക്ഷേപവും ഇതോടൊപ്പം പ്രവര്‍ത്തിച്ച ഘടകമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ നടപടികളുടെ ഫലമായി എല്‍.ഇ.ഡി. മേഖലയില്‍ ഭാവിയിലുണ്ടാകുവാനുള്ള കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുന്ന ബജാജിന് മുന്നില്‍ ശോഭനമായ ഭാവിയാണുള്ളത്. ഇതിന്റെ ഭാഗമായി എനര്‍ജി സേവിംഗ്്‌സ് ലൈറ്റുകളുടെ നിര്‍മാതാക്കളായ സ്റ്റാര്‍ലൈറ്റ് ലൈറ്റിംഗി-ലെ നിക്ഷേപം 19 ശതമാനത്തില്‍ നിന്ന് 47 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. എഴാം ശമ്പള കമ്മീഷനും സാധാരണ മണ്‍സൂണും രാജ്യത്തെ ഉപഭോക്താക്കളുടെ കീശ നിറയ്ക്കുമ്പോള്‍ അത് അവസരമാക്കി മാറ്റാനൊരുങ്ങുകയാണ് ബജാജ്.


SpiceJet Ltd.
@ Rs.135

ഹരിയാനയിലെ ഗുരുഗ്രാം കേന്ദ്രീകരിച്ച് 1984 ല്‍ ഉദയം ചെയ്ത് സ്‌പൈസ് ജെറ്റ് രാജ്യത്തെ ലോ കോസ്റ്റ് ഫ്‌ളൈറ്റ് കമ്പനികളില്‍ മുന്‍നിരയിലുള്ളതാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇതിന്റെ ലാഭം 172.67 കോടി രൂപയായിരുന്നു. മുന്‍ ക്വാര്‍ട്ടറില്‍ ഇത് 38.59 കോടിയും. ജൂണ്‍ 2017 ന് അവസാനിച്ച പാദത്തില്‍ ഏറ്റവും മുന്തിയ പാസഞ്ചര്‍ ലോഡ് ഫാക്റ്ററായ (പി. എല്‍. എഫ്) 93.40 ശതമാനം സ്‌പൈസ് ജറ്റ് രേഖപ്പെടുത്തി. തുടര്‍ച്ചയായ 27 മാസം 90 ശതമാനം പി എല്‍ എഫ് രേഖപ്പെടുത്തിയ എയര്‍ലൈന്‍സ് കമ്പനിയാണ് സ്‌പൈസ്. ഏവിയേഷന്‍ ഫ്യൂവലിന്റെ തുടര്‍ച്ചയായ വിലകയറ്റം തരണം ചെയ്യാന്‍ ചെലവു ചുരുക്കലിന്റെ പാതയിലാണ് ഇപ്പോള്‍ കമ്പനി. മറ്റു എയര്‍ കമ്പനികളില്‍ നിന്ന് പാട്ടത്തിനെടുക്കുന്ന വിമാനങ്ങളുടെ റെന്റല്‍ കോസ്റ്റ് 17.10 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റ് പ്രവര്‍ത്തന ചെലവുകള്‍ 10 ല്‍ നിന്ന് 8.4 ശതമാനത്തിലേക്ക് കുറച്ചു. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്ര പദ്ധതിയായ ഉഡാന്‍ ഭാവിയില്‍ കൂടുതല്‍ കരുത്തു പകരുമെന്നാണ് പ്രതീക്ഷ. 55 വിമാനങ്ങളാണ് സ്‌പൈസ് ജെറ്റിനിപ്പോള്‍ ഉള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ശേഷി 18 ശതമാനം ഉയര്‍ത്തിയിരുന്നു. അടുത്ത മാര്‍ച്ചോടെ വിമാനങ്ങളുടെ എണ്ണം 61 ആക്കും. കൂടാതെ ബോയിംഗ് 737 അടക്കം 15 പുതിയ വിമാനങ്ങളും കൂടി ഫ്‌ളീറ്റിലുള്‍പ്പെടുത്താനും പദ്ധതിയുണ്ട്. 2020 ഓടെ ആകെ ഫ്‌ളീറ്റുകളുടെ എണ്ണം 100 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.


Rallis India
@Rs.226

അഗ്രോകെമിക്കല്‍ വ്യവസായ രംഗത്തെ അതികായരായ ടാറ്റ കെമിക്കല്‍സിന്റെ സബ്‌സിഡിയറി സ്ഥാപനമാണ് റാലിസ് ഇന്ത്യ. കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കെമിക്കല്‍സ്, കീടനാശിനികള്‍ എന്നിവയുടെ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി 70 ല്‍ പരം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കുറഞ്ഞ ഇക്വിറ്റി മൂലധനവും-19 കോടി, കുറഞ്ഞ ബാധ്യതയും-21.27 കോടി, 1105 കോടിയുടെ കാഷ് റിസേര്‍വും റാലിസ് ഇന്ത്യയെ ആകര്‍ഷകമാക്കുന്നു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതടക്കം കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനവുമായി സര്‍ക്കാരുകള്‍ രംഗത്തു വരുന്ന പശ്ചാത്തലത്തില്‍ ഇതിന് സാധ്യത ഏറെയാണ്.

Minda Corp @Rs.106

ഓട്ടോമൊബീല്‍ പാര്‍ട്ടുകളുടെ പ്രമുഖ നിര്‍മാതാക്കളായ മിന്‍ഡ കോര്‍പ് 3500 കോടി വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയാണ്. ആഗോളതലത്തില്‍ 36 നിര്‍മാണ യുണിറ്റുകളുള്ള കമ്പനിക്ക് ആഗോള ബ്രാന്‍ഡുകളുമായും ടൈ-അപ്പ് ഉണ്ട്. സെക്യൂരിറ്റി സിസ്റ്റം, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഡൈകാസ്റ്റിംഗ്, കീ, കീ ഡ്യൂപ്ലിക്കേറ്റിംഗ് മെഷീന്‍ ഈ രംഗത്തെല്ലാം മാര്‍ക്കറ്റ് ലീഡറാണ് കമ്പനി. കേന്ദ്രസര്‍ക്കാറിന്റെ ബിഎസ്-4 ചട്ടങ്ങളും പുതിയ ക്രാഷ് ടെസ്റ്റ് നിയമങ്ങളും മിന്‍ഡ കോര്‍പ്പറേഷന് അനുകൂല ഘടകങ്ങളാണ്.

Petronet LNG
@ Rs.229

ഇന്ത്യന്‍ ഊര്‍ജോല്‍പ്പാദന രംഗത്ത് ഏറെ മുന്‍പന്തിയിലുള്ള സര്‍ക്കാര്‍ ജോയ്ന്റ് വെഞ്ച്വറാണ് പെട്രോനെറ്റ്. രണ്ട് പ്ലാന്റുകളുണ്ട്. കൊച്ചി ദഹേജ-ഗുജറാത്ത്. ആന്ധ്രയിലെ ഗംഗാവരത്ത് പുതിയ പ്ലാന്റിന്റെ പണി പുരോഗമിക്കുന്നു. ഗുജറാത്തിലെ പ്ലാന്റിന്റെ ശേഷി ഈയിടെ 10 ദശലക്ഷം ടണ്ണില്‍ നിന്ന് 15 ആയി ഉയര്‍ത്തിയിരുന്നു. കൊച്ചി-മാംഗളൂര്‍ പൈപ്പ് ലൈന്‍ പണി 2018 ല്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചി പ്ലാന്റിന്റേയും ശേഷി കൂട്ടാനാകും. സാമ്പത്തിക നില ഭദ്രം. അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 21 ശതമാനം വര്‍ധിച്ചിരുന്നു.

Gateway Distriparks Ltd.
@ Rs.245

കെണ്ടയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍, ഇന്‍ലാന്‍ഡ് കെണ്ടയ്‌നര്‍ ഡിപ്പോ, കോള്‍ഡ് ചെയ്ന്‍ സ്‌റ്റോറേജ് എന്നിവയെല്ലാമുള്ള രാജ്യത്തെ ഒരേ ഒരു ലോജിസ്റ്റിക് കമ്പനിയാണ് ഗെയ്റ്റ് വേ ഡിസ്ട്രിപാര്‍ക്ക്‌സ്. സ്‌നോമാന്‍ ലോജിസ്റ്റിക്‌സ് എന്ന സബ്‌സിഡിയറി സ്ഥാപനത്തിന് കീഴില്‍ രാജ്യത്തെ 19 കേന്ദ്രങ്ങളില്‍ കോള്‍ഡ് ചെയ്ന്‍ ലോജിസ്റ്റിക് കേന്ദ്രങ്ങളുണ്ട്. വിദേശ നിക്ഷേപ സാധ്യതയുള്ള കമ്പനികളിലൊന്നാണിത്.

Rico Auto industries
@ Rs.73.50

ആഗോള തലത്തിലുള്ള കമ്പനികള്‍ക്ക് ഓട്ടോമൊബീല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനമാണ് റിക്കോ ഓട്ടോ. ടു വീലര്‍ അടക്കമുള്ള എല്ലാ വാഹനങ്ങളും കമ്പനിയുടെ ഉല്‍പ്പന്ന നിര ഉപയോഗിക്കുന്നു. ഇന്ത്യയില്‍ 14 പ്ലാന്റുകളും ആഗോളതലത്തില്‍ അഞ്ച് ജോയ്ന്റ് വെഞ്ച്വര്‍ നിര്‍മാണ ശാലകളുമുണ്ട്. 95 ശതമാനം വരുമാനവും ഓട്ടോ പാര്‍ട്ട് വില്‍പ്പനയില്‍ നിന്നാണ്. ഇതില്‍ 41.6 ശതമാനവും ഹീറോ മോട്ടോ കോര്‍പ്പിന്റെ വിഹിതമാണ്.


Maruti Suzuki India Limited
@ Rs.7517

രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനി. നെക്‌സ ബ്രാന്‍ഡിലൂടേയും പുതിയ ലോഞ്ചുകളിലൂടേയും ഭാവിയില്‍ നിരവധി മോഡലുകള്‍ക്ക് പദ്ധതി തയ്യാറാക്കിയിരിക്കുന്ന മാരുതി ഈ ലക്ഷ്യം മുന്നില്‍ കണ്ട് 4500 കോടി രൂപയാണ് ഇതിനകം ചെലവഴിച്ചിരിക്കുന്നത്.മാരുതിയുടെ ഹൈ എന്‍ഡ് കാറുകളുടെ പുതിയ ഡിസ്ട്രീബ്യൂഷന്‍ ബ്രാന്‍ഡായ നെക്‌സ ഷോറൂമുകളുടെ മുന്നേറ്റവും ഈ വര്‍ഷം തന്നെ ലക്ഷ്യമിടുന്ന പുതിയ ലോഞ്ചുകളും കമ്പനിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. ഇതിനായി ഈ സാമ്പത്തീക വര്‍ഷം 4500 കോടിയാണ് നിക്ഷേപിക്കുന്നത്. നെക്‌സ ബ്രാന്‍ഡിലിറക്കിയ ബലേനോയും ബ്രസയും വന്‍ വില്‍പന നേടിയിരുന്നു. നിര്‍മാണത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളുടെ ചെലവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ സാമ്പത്തീക വര്‍ഷം അവസാന പാദത്തില്‍ മാര്‍ജിന്‍ 15-16 ശതമാനമായിരിക്കുമെന്ന് കരുതുന്നു.

Kotak Mahindra Bank limited.
@ Rs.974

ഡെബ്റ്റ്, ഇക്വിറ്റി, മണി മാര്‍ക്കറ്റ്. ഫോറെക്‌സ് മാര്‍ക്കറ്റ് എന്നീ രംഗത്ത്് ശക്തമായ സ്വാധീനമുള്ള ഇന്ത്യന്‍ ബാങ്ക്. റീട്ടെയ്ല്‍ ബാങ്കിംഗ്, കോര്‍പ്പറേറ്റ് ബാങ്കിംഗ്, വാഹന വായ്പ, ലെന്‍ഡിംഗ് ഫോര്‍ സെക്യൂരിറ്റിസ് എന്നീ രംഗങ്ങളിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം.
ഇതില്‍ ആദ്യവിഭാഗത്തില്‍ സാധാരണ വായ്പയും ക്രെഡിറ്റ് കാര്‍ഡുമുള്‍പ്പെടുന്നു. കോര്‍പ്പറേറ്റ് ബാങ്കിംഗില്‍ വന്‍കിട വായപ്കളും മൂന്നാമത്തെ വിഭാഗത്തില്‍ എല്ലാത്തരത്തിലുമുള്ള ഓട്ടോമൊ
ബീല്‍ ലോണുകളുമുള്‍പ്പെടുന്നു. ഇതു കൂടാതെയാണ് ഒഹരികളിന്മേലുള്ള വായ്പകള്‍. കൂടാതെ ഇട
പാടുകാര്‍ക്കായി അഡൈ്വസറി, ട്രാന്‍സാക്ഷണല്‍ സേവനങ്ങളും കൊട്ടകിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം ബാങ്ക് നല്‍കുന്ന വായ്പയില്‍ 20 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു.

Petronet LNG Limited @ Rs.229

എല്‍എന്‍ജി ഇറക്കുമതിയിലും വിതരണത്തിലും ലക്ഷ്യമിടുന്ന കമ്പനി. ദഹേജ്, കൊച്ചി, ഗംഗാവരം എന്നിവിടങ്ങളിലാണ് ടെര്‍മിനലുകള്‍. കൂടാതെ സോളിഡ് കാര്‍ഗോ പോര്‍ട്ടും കമ്പനിയുടെ സ്വന്തം. ഗുജറാത്തിലെ ദഹേജയുടേയും കൊച്ചി പ്ലാന്റിന്റേയും വാര്‍ഷിക ശേഷി അഞ്ച് ദശലക്ഷം മെട്രിക് ടണ്ണാണ്. ആന്ധ്രയിലെ ഗംഗാവരം പ്ലാന്റ് സ്ഥാപിച്ചു വരികയാണ്. സ്ഥാപിത ശേഷിക്കനുസരിച്ചുള്ള വന്‍ ഓര്‍ഡറുകളാണ് കമ്പനി ഭാവിയില്‍ പ്രതീക്ഷിക്കുന്നത്.

Tata Global Beverages @ Rs.195

ടീ, കോഫി, ശുദ്ധജലം എന്നിവയുടെ ഉല്‍പ്പാദനം, വിതരണം എന്നിവയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. തേയില, കാപ്പി എന്നിവയുടെ കൃഷി, വിവിധതരം വാല്യൂ ആഡഡ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ബ്‌ളെന്‍ഡിംഗ് എന്നിവയും ടാറ്റയുടെ പ്രവര്‍ത്തനമേഖലയില്‍ വരുന്നു. ഏഴിലധികം തേയില ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ മാര്‍ക്കറ്റിലും സാന്നിധ്യമുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും തോട്ടങ്ങളും ചൈനയിലും അമേരിക്കയിലും എക്‌സ്ട്രാക്ഷന്‍ വ്യാവസായങ്ങളും കമ്പനിക്ക് കീഴിലുണ്ട്. നഷ്ടസാധ്യതയുള്ള വ്യവസായങ്ങള്‍ വെട്ടിക്കുറച്ച് പ്രവര്‍ത്തന മികവിന് ശ്രമിക്കുകയാണ് കമ്പനി.

Edelweiss Financial Services Limited
@ Rs.283

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗും അഡൈ്വസറി ബിസിനസും നടത്തുന്ന കമ്പനിയാണ്. ലൈഫ് ഇന്‍ഷുറന്‍സും ഏജന്‍സി ബിസിനസും ഇതിന്റെ ഭാഗമാണ്. ക്രെഡിറ്റ്, നോണ്‍-ക്രെഡിറ്റ്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ മൂന്ന് സെഗ്‌മെന്റിലാണ് ബിസിനസ് നടത്തുന്നത്. സ്ട്രക്‌ച്ചേര്‍ഡ് കൊളാറ്ററല്‍ ക്രെഡിറ്റ്, ഡിസ്ട്രസ്ഡ് അസറ്റ് ക്രെഡിറ്റ്, റിയല്‍ എസ്റ്റേറ്റ് ഫിനാന്‍സ്, കാര്‍ഷിക വായ്പകള്‍ എന്നിവയാണ് ക്രെഡിറ്റ് ബിസിനസില്‍ ഉള്‍ക്കൊള്ളുന്നത്.

Ambuja Cements Limited @ Rs.274

രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മാണ കമ്പനി. ആകെ അഞ്ച് നിര്‍മാണ പ്ലാന്റുകളും എട്ട് ഗ്രൈന്റിംഗ് യുണിറ്റുകളും. 2018 ല്‍ വാര്‍ഷിക ഉല്‍പ്പാദന ശേഷി 34 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്തും. അംബുജയ്ക്ക് എ സി സി സിമന്റ്‌സില്‍ 50 ശതമാനം ഓഹരിയുണ്ട്. സിമന്റ് ഉല്‍പ്പാദന രംഗത്ത ആഗോള ഭീമനായ ഘമളമൃഴലഒീഹരശാ ന് അംബുജയില്‍ 63.11 ശതമാനം ഓഹരികളുണ്ട്. 2017 ആദ്യപാദത്തില്‍ അംബുജ സിമന്റിന്റെ വിറ്റുവരവ് 6449.02 കോടിയായിരുന്നു. അതായത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച് ക്വാര്‍ട്ടറില്‍ കമ്പനിയുടെ നികുതി കുറച്ചുള്ള ലാഭം 399.97 കോടിയായിരുന്നു. ഇതാകട്ടെ മുന്‍ വര്‍ഷത്തേക്കാള്‍ 42 ശതമാനം അധികം.

Power Grid Corporation of India Limited
@ Rs.222

സംസ്ഥാനാന്തര പവ്വര്‍ ട്രാന്‍സ്മിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പവ്വര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍. പവ്വര്‍ ട്രാന്‍സ്മിഷന്‍ രംഗത്ത് ആസൂത്രണം, ഇന്‍സ്റ്റലേഷന്‍, പ്രവര്‍ത്തനം, അറ്റകുറ്റ മേല്‍നോട്ടം ഇവയാണ് മുഖ്യമായും കൈകാര്യം ചെയ്യുന്നത്. ഇതുകൂടാതെ ടെലികോം, കണ്‍സള്‍ട്ടന്‍സി സേവനങ്ങളും പവ്വര്‍ ഗ്രിഡ് നല്‍കുന്നുണ്ട്. 129350 കിലോമീറ്റര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ സ്വന്തമായുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1.24 ശതമാനം വരുമാന വര്‍ധനയുണ്ടാക്കി. 2016-17 ലെ വാര്‍ഷീക ലാഭത്തില്‍ 24.78 ശതമാനം വര്‍ധന രേഖപ്പെടുത്തി.

Sobha Limited
@ Rs.391

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സജീവ സാന്നിധ്യമായ റിയല്‍ എസ്റ്റേറ്റ് കമ്പനി. രാജ്യത്ത് 13 സംസ്ഥാനങ്ങളിലായി ഏതാണ്ട് 24 നഗരങ്ങളില്‍ സാന്നിധ്യം. പാര്‍പ്പിട പദ്ധതികളും കോണ്‍ട്രാക്ച്വല്‍ സംരംഭങ്ങളുമാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖല. കഴിഞ്ഞ മാര്‍ച്ചില്‍ ആകെ വരുമാനത്തില്‍ 14.8 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ലാഭം 16.6 ശതമാനം വളര്‍ന്ന് 160.8 കോടിയിലെത്തി.

Welspun Corp Ltd
@ Rs.123

മുംബൈ ആസ്ഥാനമായ വെല്‍സ്പണ്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണിത്. വെല്‍ഡഡ് പൈപ് ലൈന്‍ നിര്‍മാണ രംഗത്ത് ഇന്ത്യ അമേരിക്ക, സൗദി അറേബ്യ എന്നിവിടങ്ങളിലെ വന്‍ സാന്നിധ്യം. ആഴക്കടല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈ എന്‍ഡ് പൈപ്പുകള്‍ നിര്‍മിച്ച് നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1556.4 കോടിയായിരുന്നു പ്രവര്‍ത്തന വരുമാനം. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധന. ഈ ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 54.7 കോടി ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷം 9.4 കോടി നഷ്ടം കാണിച്ച സ്ഥാനത്താണിത്.

Marico Limited
@ Rs.322

ആരോഗ്യ സൗന്ദര്യ രംഗങ്ങൡ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന മുംബൈ ആസ്ഥാനമായ ഇന്ത്യന്‍ കമ്പനി. ഏഷ്യ, ആഫ്രിക്ക അടക്കമുള്ള 25 രാജ്യങ്ങളില്‍ സാന്നിധ്യം. ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍, ഭക്ഷ്യ എണ്ണ, ഫാബ്രിക് കെയര്‍ തുടങ്ങിയവയാണ് ഉല്‍പ്പന്ന നിരകള്‍. ഇന്ത്യയിലെ ഒന്‍പതെണ്ണം അടക്കം 16 നിര്‍മാണ യൂണിറ്റുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 12.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷത്തിലെ വിറ്റുവരവ് 5733 കോടിയായിരുന്നു.


Mahindra CIE Automotive Ltd.@ Rs.238

ഇന്ത്യയിലും യൂറോപ്പിലും ശക്തമായ സാന്നിധ്യമുള്ള ആഗോള ഫോര്‍ജിംഗ് കമ്പനിയാണ്. നിലവില്‍ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും (വാണിജ്യ-യാത്രാ വാഹനങ്ങള്‍) യൂറോപ്പിന്റെ സംഭാവനയാണ്. ഇരുചക്രവാഹന മേഖലയിലെ പുതിയ ഉല്‍പ്പന്ന നിരകള്‍ കമ്പനിയുടെ വളര്‍ച്ചാപ്രതീക്ഷയ്ക്ക് മുതല്‍കൂട്ടാണ്. ഓട്ടോമൊബീല്‍ പാര്‍ട്‌സ് നിര്‍മാതാക്കളായ ബില്‍ ഫോര്‍ജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റെടുക്കലും ഒ ഇ എം സ്ഥാപനങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ഓര്‍ഡറുകളും നല്‍കിയ ഉത്തേജനത്തില്‍ മഹീന്ദ്രയുടെ കോംപൗണ്ട് വളര്‍ച്ചാ നിരക്ക് 14 ശതമാനമായി കണക്കാക്കുന്നു. അടുത്തിടെ ചെലവു ചുരുക്കലിലൂടെ വരുമാനത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നു.

Ashok leyland ltd. @ Rs.105

രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യവാഹന നിര്‍മാതാക്കളാണ് ലെയ്‌ലാന്‍ഡ്. മീഡിയം-ഹെവി വിഭാഗത്തിലുള്ള വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയില്‍ ശക്തമായ സ്വാധീനമുള്ള കമ്പനിയുടെ ഈ രംഗത്തെ ദേശീയ വിഹിതം 34 ശതമാനമാണ്. മറ്റ് ബ്രാന്‍ഡുകളുടെ കടന്നുവരവ് മീഡിയം ഹെവി വിഭാഗത്തില്‍ പെട്ട വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തെ ട്രക്ക് വിപണിയില്‍ ശക്തമായ സ്വാധീനമായി ലെയ്‌ലാന്‍ഡ് ജൈത്രയാത്ര തുടരുന്നു. ട്രക്ക് വ്യവസായം ഇന്ത്യയില്‍ സാധാരണ നില കൈ വരിക്കുകയും ശഋഏഞ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ അടുത്ത വര്‍ഷം പകുതിയോടെ കമ്പനിയുടെ പെര്‍ഫോമന്‍സ് ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനനിരയിലെ പുതിയ ലോഞ്ചുകളും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഉയര്‍ന്ന കയറ്റുമതി ഓര്‍ഡറുകളും മൂലം 2017-19 ലെ കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 11 ശതമാനം വരുമാന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

BHarat ElectronicS Ltd. @ Rs.176

പ്രതിരോധ രംഗത്ത് മെയ്ക്ക് ഇന്‍ ഇന്ത്യ കണ്‍സപ്റ്റ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രധാനപ്പെട്ട ഗുണഭോക്താക്കളായിരിക്കും ഭാരത് ഇലക്ട്രോണിക്‌സ്. നിലവിലെ 40000 കോടിയുടെ ഓര്‍ഡര്‍ ബാക്ക്‌ലോഗ് പ്രതീക്ഷയെ ഉയര്‍ത്തി നിര്‍ത്തുന്നു. 2017-19 ലെ ശരാശരി വാര്‍ഷീക വളര്‍ച്ച (ഇഅഏഞ) 14 ശതമാനമാണ്.

Federal Bank @ Rs.109

വായ്പ വിതരണത്തില്‍ 28 ശതമാനത്തിന്റേയും നിക്ഷേപത്തില്‍ 18 ശതമാനത്തിന്റേയും ഉയര്‍ച്ച രേഖപ്പെടുത്തിയ ഫെഡറല്‍ ബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്കാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഫെഡറല്‍ ബാങ്ക് വളര്‍ച്ച നിലനിര്‍ത്തി. നിര്‍മാണ മേഖലയില്‍ നിന്നും ഇടത്തരം കോര്‍പ്പറേറ്റ്-റീറ്റെയ്ല്‍ രംഗത്തു നിന്നും ഫെഡറല്‍ ബാങ്കിന് നിലവിലെ സാഹചര്യത്തില്‍ വലിയ പിന്തുണയാണുള്ളത്. ഈ രണ്ട് മേഖലയിലും ബാങ്കിന് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കിന്റെ ഉയര്‍ന്ന വായ്പ വിതരണ തോത് നിലനില്‍ക്കാനാണ് സാധ്യത. 32 ശതമാനമാണ് കോംപൗണ്ടഡ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്.

Transport Corporation of India Ltd. @ Rs.282

ഫ്രൈറ്റ്, ഷിപ്പിംഗ്, സപ്ലൈ ചെയ്ന്‍ രംഗത്തെ ഉയര്‍ച്ച മൂലം കമ്പനിയുടെ വരുമാനത്തില്‍ 16 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ജി എസ് ടി അനുകൂല ഘടകമായതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട്് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും അതിന്റെ ഗുണം പ്രതീക്ഷിക്കാം.

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
3
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top