Jun 12, 2018
യുഎസ് ഗ്രീൻ കാർഡിനായി ഇന്ത്യക്കാർ 150 വർഷം വരെ കാത്തിരിക്കേണ്ടിവന്നേക്കാം!
യുഎസ് ഗവണ്മെന്റിന്റെ ഗ്രീൻ കാർഡിനായി കുടിയേറ്റക്കാരായ ഇന്ത്യൻ പൗരന്മാർ പരമാവധി 151 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിസർച്ച് ഓർഗനൈസേഷൻ ആയ കാറ്റോ ഇൻസ്റ്റിറ്റ്യുട്ടിന്റെ പഠനം വെളിപ്പെടുത്തുന്നു.
facebook
FACEBOOK
EMAIL
150-year-wait-for-indian-immigrants-for-us-green-cards
യുഎസ് ഗവണ്മെന്റിന്റെ ഗ്രീൻ കാർഡിനായി കുടിയേറ്റക്കാരായ ഇന്ത്യൻ പൗരന്മാർ പരമാവധി 151 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിസർച്ച് ഓർഗനൈസേഷൻ ആയ കാറ്റോ ഇൻസ്റ്റിറ്റ്യുട്ടിന്റെ പഠനം വെളിപ്പെടുത്തുന്നു. 
 
യു.എസില്‍ സ്ഥിരതാമസമാക്കുന്നതിന് നല്‍കുന്ന അനുമതിപത്രമാണ് ഗ്രീന്‍ കാര്‍ഡ്. ഇന്ത്യയില്‍നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതിന് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്നതിന് ഒരു നിർദിഷ്ട കാലാവധി ഇല്ല. അപേക്ഷകരുടെ എണ്ണം കൂടുംതോറും കാത്തിരിപ്പ് കാലാവധിയും നീളും. ഇങ്ങനെ നോക്കിയാൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ നാൾ ഗ്രീൻ കാർഡിനായി കാത്തിരിക്കേണ്ടി വരിക.     
 
 
ഗ്രീൻ കാർഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ  കണക്കുകൾ യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ഈയിടെ പുറത്തുവിട്ടിരുന്നു. ജൂൺ 8 ന് കാർഡിന് വേണ്ടി അപേക്ഷിച്ച ഒരാൾ ഏകദേശം എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്നുള്ള കാറ്റോ ഇൻസ്റ്റിറ്റ്യുട്ടിന്റെ കണക്കാണ് താഴെ.        
 
2018 ഏപ്രിൽ 20 വരെയുള്ള USCIS കണക്കുകൾ പ്രകാരം കുടിയേറ്റക്കാരും അവരുടെ പങ്കാളികളും കുട്ടികളും ഉൾപ്പെടെ 632,219 ഇന്ത്യക്കാർ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലാവധി ഉള്ളത് ഉയർന്ന നൈപുണ്യമുള്ള (ഹൈ സ്‌കിൽഡ്) കാറ്റഗറിയായ ഇബി-1 കുടിയേറ്റക്കാർക്കാണ്. ഈ കാറ്റഗറി യിലുള്ളവർക്ക് വെറും ആറ് വർഷം കാത്തിരുന്നാൽ മതി. 
 
ഇബി-3 കുടിയേറ്റക്കാർക്ക് (ബിരുദധാരികൾ) 17 വർഷമാണ് കാത്തിരിക്കേണ്ടി വരിക. ഇബി-2 കാറ്റഗറിയിലുള്ളവർക്കാണ് ഏറ്റവും നീണ്ട കാത്തിരിപ്പ് കാലാവധി; ഏകദേശം 151 വർഷം. നിയമങ്ങളിൽ മാറ്റമൊന്നുമുണ്ടായില്ലെങ്കിൽ ഗ്രീൻ കാർഡ് അനുമതി ലഭിക്കാറാകുമ്പോഴേക്കും അപേക്ഷകൻ മരണപ്പെട്ടിട്ടുണ്ടാകും. വിസ വിതരണത്തിലെ ചട്ടങ്ങളും അപേക്ഷകരുടെ എണ്ണം  കൂടിയതും ആണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 
 
ഗ്രീൻ കാർഡ് വിതരണം ചെയ്യുന്നത് കാത്തിരിക്കുന്നവരുടെ എണ്ണം എത്രയെന്നതിനെ അടിസ്ഥാനമാക്കിയല്ല. ഇബി-2 കാറ്റഗറിയിൽ 69 ശതമാനം ബാക്ക് ലോഗ്  ഉണ്ടായിട്ടും വെറും 13 ശതമാനം ഗ്രീൻ കാർഡ് വിതരണം മാത്രമാണ് 2017-ൽ നടന്നത്. 
 
ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്. ഒന്ന്: ചട്ടമനുസരിച്ച് കുറഞ്ഞത് 40,040 ഗ്രീൻ കാർഡുകളാണ് ഒരു വർഷം ഓരോ കാറ്റഗറിയിലും അനുവദിച്ചു നൽകുക. ബാക്ക് ലോഗ് കൂടുതലാണ് എന്നതുകൊണ്ട് ഒരു കാറ്റഗറിക്കും പ്രത്യേക പരിഗണന ലഭിക്കില്ല. രണ്ട്: ഓരോ വർഷവും വിതരണം ചെയ്യുന്ന മൊത്തം ഗ്രീൻ കാർഡുകളുടെ 7 ശതമാനമാണ് ഓരോ രാജ്യത്തിനും ഇബി-2 കാറ്റഗറിയിൽ  അനുവദിക്കുക. ഇതും അപേക്ഷകരുടെ കാത്തിരിപ്പ് കാലാവധി നീട്ടും. 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top