Jan 12, 2018
നമുക്ക് നിക്ഷേപിക്കാന്‍ യംഗ് കമ്പനികള്‍
ഇന്ത്യയില്‍ വളര്‍ന്നുവരുന്ന കമ്പനികളില്‍ നിക്ഷേപിക്കാം, സമ്പത്ത് വര്‍ധിപ്പിക്കാം
facebook
FACEBOOK
EMAIL
1300-million-indians-understand-this-magic-number-to-create-unprecedented-wealth-in-changing-india

പുതുവത്സരാശംസകള്‍! ഓഹരി നിക്ഷേപകര്‍ അപാരമായ സ്വത്ത് സമ്പാദിച്ച വര്‍ഷമായിരുന്നു 2017. ആറ് വര്‍ഷത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം രൂപയുടെ മൂല്യം 6.5 ശതമാനം വര്‍ധിച്ചതിനാല്‍ ഡോളര്‍ നിരക്കിലും റിട്ടേണ്‍സ് ഏറെ മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇക്വിറ്റി ഇന്റലിജന്‍സിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് നേടിയ ശരാശരി റിട്ടേണ്‍ 79.29 ശതമാനമാണ് (ഫീസും മറ്റ് ചാര്‍ജുകളും കഴിഞ്ഞിട്ട്.) ബെഞ്ച്മാര്‍ക്കായ നിഫ്റ്റിയുടെ റിട്ടേണ്‍സ് 28.65 ശതമാനമാണ് എന്നോര്‍ക്കുക.

പക്ഷേ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2018 ല്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞ റിട്ടേണ്‍സില്‍ തൃപ്തിപ്പെടേണ്ടിവരും. കഴിഞ്ഞ വര്‍ഷത്തെ ഈ അവസരത്തെക്കുറിച്ച് ഡീമോണിറ്റൈസേഷന് ശേഷം ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അന്ന് വിപണിയെക്കുറിച്ച് ആളുകള്‍ക്ക് തീരെ വിശ്വാസമില്ലായിരുന്നു. ഈ സംശയാലുക്കള്‍ പുതിയ വര്‍ഷത്തിലും നിരാശപ്പെടേണ്ടിവരും, എനിക്കുറപ്പാണ്.

സംശയാലുവായിരിക്കുക എന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. ഓഹരി വിപണി റിസ്‌കി ആണെന്നും നിക്ഷേപകര്‍ കരുതിയിരിക്കണം എന്നുമൊക്കെ അഭിപ്രായപ്പെട്ടാല്‍ നിങ്ങള്‍ അറിവുള്ളവനാണെന്ന ധാരണ മറ്റുള്ളവരിലുണ്ടാക്കാം. പൊതുചര്‍ച്ചകളിലും മറ്റും വളരെ സുരക്ഷിതമായ ഒരു നയമാണിത്. പക്ഷേ, ഇതില്‍ നിന്ന് സാധാരണ നിക്ഷേപകന് ഒന്നും നേടാനുമില്ല. അമിതവിലയുള്ള ഓഹരി നിഫ്റ്റി 8000 പോയ്ന്റായിരിക്കുമ്പോള്‍ വാങ്ങുന്നതിന്റെ റിസ്‌ക് 11000 ല്‍ വാങ്ങുന്നതിലും ഒട്ടും കുറവല്ല. ഓഹരി നിക്ഷേപം റിസ്‌ക് നിറഞ്ഞതാണെന്ന് സ്ഥാപിക്കാന്‍ പലരും എടുത്തുപറയുന്ന ഉദാഹരണങ്ങള്‍ 80കളിലെ ജപ്പാനും 20കളിലെ അമേരിക്കയുമാണ്. സമ്പദ്‌വ്യവസ്ഥ അപകടത്തിലാണെങ്കില്‍ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ പോലും സുരക്ഷിതമല്ല. ഓഹരി നിക്ഷേപം റിസ്‌കുള്ളതാണെന്ന ചിന്താഗതിയോട് ഞാന്‍ യോജിക്കുന്നില്ല. വിലകള്‍ മാറിമറിഞ്ഞുവരും, പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് റിസ്‌കല്ല. അക്കാഡമിക്‌സ് വൊളാറ്റിലിറ്റിയെ ആണ് റിസ്‌ക് ആയി കാണുന്നത്. എന്നാല്‍ ഓഹരിയുടെ വിലയിലെ ഏറ്റക്കുറച്ചിലുകളോ അതിന്റെ സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷനോ അടിസ്ഥാനപരമായി കമ്പനിയുടെ ബിസിനസില്‍ വലിയ ആഘാതമുണ്ടാക്കുന്നില്ല.

ഓഹരിയിലെ ചൂതുകളി അപകടം

'ഓഹരി റിസ്‌കിയാണ്' എന്നത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മിഥ്യാധാരണയാണ്. കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ ഓഹരി നിക്ഷേപത്തില്‍ ഒരു അപകട സാധ്യതയും ഞാന്‍ കണ്ടിട്ടില്ല. ഓഹരി വിപണി അടിസ്ഥാനപരമായി നിക്ഷേപത്തിനുള്ള ഒരു മാര്‍ഗമാണ്, നിക്ഷേപം എന്ന നിലയില്‍ ഇതില്‍ ഒരു റിസ്‌കും ഇല്ല. തെറ്റായ ഓഹരികള്‍ തെരഞ്ഞെടുക്കുന്നത് അപകടമുണ്ടാക്കും എന്നത് സത്യം. ഒരു പന്തയക്കളി എന്ന നിലയില്‍ ഓഹരിയെ സമീപിച്ചാല്‍ വിപണിയിലെ അസ്ഥിരതയുടെ റിസ്‌കുണ്ട്, നിങ്ങളുടെ പണം നഷ്ടപ്പെടും.... ഓഹരി വിപണി സുരക്ഷിതമല്ല എന്ന് വിശ്വസിച്ച് മറ്റ് സമ്പാദ്യമാര്‍ഗങ്ങള്‍ സ്വീകരിച്ച നമ്മുടെ മധ്യവര്‍ഗത്തിനാണ് നഷ്ടം ഏറെ. എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ കാര്യം തന്നെയെടുക്കാം. 1990 കളില്‍ ഇവയുടെ സംയുക്തമായ മാര്‍ക്കറ്റ് ക്യാപ് 500 1000 കോടിയായിരുന്നു. ഇന്നിത് ഏഴ് ലക്ഷം കോടിയാണ്. ഇതിന്റെ നേട്ടം മുഴുവന്‍ വിദേശ നിക്ഷേപകര്‍ക്കാണ് ലഭിച്ചത്. ഓഹരി നിക്ഷേപമല്ല, ഓഹരിയിലെ ചൂതുകളിയാണ് അപകടം. ഈ വ്യത്യാസം സാധാരണക്കാര്‍ മനസിലാക്കേണ്ട കാലം അതിക്രമിച്ചു.

ഡീമോണിറ്റൈസേഷന്‍, ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങളെല്ലാം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ മോഡി നേട്ടങ്ങള്‍ സ്വന്തമാക്കിയതും രജനികാന്ത് തമിഴ്‌നാട് രാഷ്ട്രീയത്തിലിറങ്ങിയതുമാണ് ഡിസംബറിലെ രണ്ട് പ്രധാന സംഭവവികാസങ്ങള്‍. ഒരു സര്‍ക്കാരിന്റെ നയങ്ങളും അവ നടപ്പില്‍ വരുത്താനുള്ള കഴിവും ഭരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയെയും അതിന്റെ നേതാവിനെയും ആശ്രയിച്ചാണിരിക്കുന്നത്. പരിഷ്‌കരണസൗഹൃദമായ ഒരു പാര്‍ട്ടി അധികാരത്തിലെത്തുകയും കരുത്തുള്ള, സത്യസന്ധനായ, വിഷനും പ്രവര്‍ത്തനശേഷിയുമുള്ള ഒരു നേതാവ് അതിന്റെ സാരഥിയാവുകയും ചെയ്താല്‍ ഒരു ജനാധിപത്യ രാജ്യത്തിന്റെ, സമ്പദ് സാധ്യതകള്‍ക്ക് കൂടുതല്‍ വ്യക്തത വരികയും കൂടുതല്‍ നേട്ടങ്ങളിലേക്ക് വഴിതെളിയുകയും ചെയ്യും. സംസ്ഥാന തലത്തില്‍ ശക്തരായ നേതാക്കളുള്ളത് മികച്ച ഒരു ഭരണ സമ്പ്രദായത്തിന്റെ വിജയത്തിന് വളരെ പ്രധാനമാണ്, ഇതിലൂടെ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും മികച്ച നിലയിലേക്ക് സാമ്പത്തികവ്യവസ്ഥിതിയെ ഉയര്‍ത്താനും കഴിയും.

2018 ല്‍ വെല്‍ത്ത് ക്രിയേഷന് വേണ്ടി വളരെ സൂക്ഷ്മമായ കാര്യങ്ങളിലായിരിക്കും നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്. കമ്പനികളെ സെക്ടര്‍ തിരിച്ച് വിശകലനം ചെയ്യുന്ന പരമ്പരാഗത ശൈലി ഇന്ത്യയില്‍ ശരിയാകില്ല. നമ്മള്‍ ഒരു വന്‍കിട സാമ്പത്തിക ശക്തിയായി, വികസിത രാജ്യമായി മാറികഴിയുമ്പോള്‍ മാത്രമേ ഇതിന് പ്രസക്തിയുള്ളൂ. ചെറുപ്പത്തിലേ കണ്ടെത്തൂ എന്ന ആശയമാണ് ഇപ്പോള്‍ സ്വത്ത് സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ കമ്പനികള്‍ ഇന്ന് നമ്മുടെ രാജ്യത്തുണ്ട്, ഇവ നേരത്തെ കണ്ടെത്തി നിക്ഷേപം നടത്തുക.

സ്റ്റോക്കിന്റെ വില കൂടുകയും അത് വളരെ ശക്തമാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുകയും ചെയ്യുമ്പോള്‍ മനസിലാക്കുക, വില്‍ക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍സ് നേടുകയാണ് നിങ്ങള്‍ ലക്ഷ്യമാക്കേണ്ടത്, അല്ലാതെ സ്റ്റോക്കിന്റെ വില ഉയരുന്നതുകൊണ്ട് ആഹ്ലാദിക്കുകയോ അതില്‍ എല്ലാം മറക്കുകയോ അല്ല. സന്തോഷിക്കാനും വികാരങ്ങളെ തൃപ്തിപ്പെടുത്താനും നിങ്ങള്‍ പോയി ഒരു സിനിമ കണ്ടു നോക്കൂ.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
2
smiletear
29%
1
smile
15%
2
neutral
29%
1
grin
15%
1
angry
15%
 
Back to Top