Feb 17, 2018
ഡിജിറ്റല്‍ ടോള്‍ പേമെന്റിന് ഫാസ്റ്റ് ടാഗ് സൗകര്യവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
facebook
FACEBOOK
EMAIL
-

ന്ത്യയിലെ മുഴുവന്‍ ഹൈവേകളിലും വാഹനങ്ങള്‍ക്ക് ഡിജിറ്റലായി പണമടയ്ക്കുന്നതിനുള്ള നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍-ഫാസ്റ്റ് ടാഗ് സംവിധാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ പണമടച്ച് വാഹനങ്ങള്‍ക്ക് ഹൈവേകളില്‍ ടോള്‍ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കി തടസങ്ങളില്ലാതെ ഓടിച്ചു പോകാം. വാഹനങ്ങളുടെ വിന്‍ഡ് ഷീല്‍ഡില്‍ പതിപ്പിച്ച പ്രീലോഡഡ് RFID ഫാസ്റ്റ് ടാഗുമായി ടോള്‍ ഗേറ്റുകള്‍ കടക്കുമ്പോള്‍ ടോള്‍ ഗേറ്റുകളില്‍ ഘടിപ്പിച്ച RFID റീഡറുകള്‍ ഫാസ്റ്റ് ടാഗുകളിലെ വിവരങ്ങള്‍ മനസിലാക്കുകയും അതുവഴി വാഹനങ്ങളുടെ ടോള്‍ ഫീസ് ഡിജിറ്റലായി സ്വീകരിക്കുകയും ചെയ്യും. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ എസ്എംഎസ് വഴിയോ തങ്ങളുടെ ഇടപാടുകളുടെ വിവരങ്ങള്‍ അറിയാനും ഈ സംവിധാനത്തില്‍ സൗകര്യമുണ്ട്്. NETC FAST TAG സംവിധാനം അവതരിപ്പിക്കുന്ന കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദ്യ ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top