Jul 25, 2016
വാസ്തു ശാസ്ത്രമാണ്; പ്രകൃതിയുടെ ശക്തിയും: പ്രഭാകരമേനോന്‍ പര്യാടത്ത്
വാസ്തുവിനെ സംബന്ധിച്ചുള്ള സത്യങ്ങളേക്കാള്‍ അര്‍ദ്ധ സത്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിക്കുന്ന കാലം കൂടിയാണിത്.
facebook
FACEBOOK
EMAIL
-

 

വാസ്തു ഒരു വിശ്വാസമോ അതോ ശാസ്ത്രമോ?

വാസ്തു ഒരു ശാസ്ത്രം മാത്രമാണ്. പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒരു ശാസ്ത്രം. പ്രകൃതിയുടെ നിയമത്തിന് വിഘാതം വരുത്താതെ ഭൂമിയില്‍ കൂടൊരുക്കാനുള്ള ശാസ്ത്രീയമായ കാര്യമാണിത്. വാസ്തുശാസ്ത്രം പഞ്ചഭൂതങ്ങളെ ആകാശം, ഭൂമി, ജലം, വായു, അഗ്നി എങ്ങനെ നമ്മുടെ ആരോഗ്യത്തിനുവേണ്ടി ഉപയോഗിക്കാം എന്നതിനുള്ള ശ്രമം മാത്രമാണ്.

മുറിയുടെ നീളവും വീതിയും അളവുകളും ശരിയാക്കുന്നതാണോ വാസ്തു?

പലരും വിചാരിച്ചിരിക്കുന്നത് വാസ്തു എന്നുപറഞ്ഞാല്‍ മുറിയുടെ കണക്കുകള്‍ ശരിയാക്കുക എന്നതാണ്. പല പുരാണ ഗ്രന്ഥങ്ങളിലും കോലുകളുടെ നീളം ജാതി തിരിച്ചുള്ളതാണ്. ബ്രാഹ്മണനും ക്ഷത്രിയനും പല കണക്കുകള്‍. കെട്ടിടം പണിയാനുള്ള ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ജാതി തിരിച്ചാണ് കണക്കും ഭൂമിയും നോക്കുന്നത്. അളവും കോലും വെച്ച് പണിയുന്നതിന്റെ ശാസ്ത്രീയവശം ആരും ചിന്തിക്കുന്നില്ല. അളവുകള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല. പല സ്ഥലത്തു ചെല്ലുമ്പോഴും പൂജകള്‍ നടത്തി കണക്കു ശരിയാക്കിയ കഥകള്‍ കേള്‍ക്കാറുണ്ട്. കണക്കിലും അളവിലും ദോഷങ്ങള്‍ കാണുന്ന പക്ഷം പലതരം പൂജകള്‍ നടത്തി ദോഷം മാറ്റാമെന്നു പറയുന്നു. പ്രകൃതിയുടെ ഊര്‍ജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധം കെട്ടിടം പണിയുക എന്നതാണ് ശാസ്ത്രം. ലോകത്ത് എവിടെയും കാന്തം വടക്ക് തെക്കായേ നില്‍ക്കൂ. അതാണ് പ്രകൃതിയുടെ ശാസ്ത്രം. ഇത് ഉപയോഗപ്പെടുത്താന്‍ ജാതിയോ മതമോ രാജ്യത്തിന്റെ അതിര്‍ത്തിയോ അതിര്‍വരമ്പാകുന്നില്ല.

അതെങ്ങനെ സാധ്യമാകും?

മനുഷ്യജീവിതത്തെ ശുദ്ധീകരിക്കുക എന്ന ദൗത്യം പഞ്ചഭൂതങ്ങള്‍ക്കുണ്ട്. കിഴക്ക് ജനലും വാതിലും ഒരിക്കലും ഒഴിവാക്കരുത്. സൂര്യന്റെ പ്രഭാതരശ്മികള്‍ നേരിട്ട് ഭക്ഷണത്തില്‍ പതിച്ചാല്‍ പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ പോലും ആ ഊര്‍ജ്ജം നിറയും. ഭക്ഷണസാധനങ്ങളിലെ ദോഷകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ പോലും ഊര്‍ജ്ജത്തിന് സാധിക്കും. വൈകുന്നേരത്തെ അസ്തമയ സൂര്യന്റെ പൊന്‍കിരണങ്ങളും ഊര്‍ജ്ജത്തിന്റെ മറ്റൊരു കേന്ദ്രമാണ്. ഇത് നേരിട്ട് കിടപ്പുമുറിയില്‍ പതിക്കത്തക്ക വിധമാകണം വീട് പണിയേണ്ടത്. പ്രഭാതത്തില്‍ ഏത് ദിശയില്‍ നിന്നാണ് കാറ്റ് വീശുന്നത് എന്നും നോക്കണം. കാരണം രാവിലെ വീശുന്ന കാറ്റില്‍ സസ്യജാലങ്ങള്‍ പുറത്തുവിടുന്ന ശുദ്ധമായ ഓക്‌സിജന്‍ ധാരാളമുണ്ടാകും. ഇത് വീടിനുള്ളില്‍ കൃത്യമായി എത്തിച്ചേരണം. ജീവിതത്തില്‍ മൂന്നിലൊന്നു സമയവും നാം ഉറങ്ങാനാണ് വിനിയോഗിക്കുന്നത്. ഈ കിടപ്പുമുറിയില്‍ സദാകാറ്റിന്റെ പ്രവാഹം വേണം.

ഫാക്റ്ററികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മോശമാകുന്നതിനും നന്നാകന്നതിനും പിന്നില്‍ വാസ്തുവിന്സ്ഥാ നമുണ്ടെന്നു പറയാറുണ്ടല്ലോ. അത് ശരിയാണോ?

പല വീടുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മോശമാകുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും കാരണം വാസ്തു ധാരണയുടെ അഭാവത്തോടെയുള്ള കെട്ടിട നിര്‍മാണമാണ്. അല്‍പ്പം ശ്രദ്ധിച്ചാല്‍, വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം നേടിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

അഞ്ച് പതിറ്റാണ്ടായി ഈ രംഗത്തുള്ള വിദഗ്ധനാണല്ലോ താങ്കള്‍. എന്താണ് ഈ മേഖലയിലെ താങ്കളുടെ അനുഭവം? എന്താണ് വീട്ടുടമകള്‍ക്കും സ്ഥാപന ഉടമകള്‍ക്കും നല്‍കാനുള്ള മാര്‍ഗനിര്‍ദേശം?

ഒട്ടനവധി അനുഭവങ്ങള്‍ ഈ രംഗത്ത് എനിക്കുണ്ട്. അടുത്തിടെ ദേശീയ തലത്തില്‍ ശ്രദ്ധേയരായ ഒരു കേരള ജൂവല്‍റി ബ്രാന്‍ഡ് കേരളത്തിലെ ഒരു പട്ടണത്തില്‍ കട തുറക്കാന്‍ തീരുമാനിച്ചു. പല വര്‍ഷങ്ങളായി പലരും റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് തുറന്ന് അത്
പൂട്ടിപ്പോയ ചരിത്രമുള്ള ഷോപ്പായിരുന്നു അത്. ഞാനവിടെ പോയി. ചില മാറ്റങ്ങള്‍ വരുത്തി. അവര്‍ അവിടെ കട തുറന്നു. നല്ല രീതിയില്‍ തന്നെ കച്ചവടം നടക്കുന്നു. മറ്റൊരു സംഭവം. ഒരേ കെട്ടിടത്തില്‍ രണ്ടു ജൂവല്‍റി ഷോറൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ആദ്യത്തെ കടയില്‍ നല്ല കച്ചവടമുണ്ട്. രണ്ടാമത്തെ കട നഷ്ടത്തിലും. അതോടെ രണ്ടാമന്‍ കട വില്‍ക്കാന്‍ തീരുമാനിച്ചു. ആദ്യത്തെയാള്‍ അത് വാങ്ങാന്‍ തീരുമാനമെടുക്കുന്നതിനു മുമ്പായി ഞാനവിടെ എത്തി. രണ്ടു കടയും ഒന്നാക്കി. കാഷ്യറിന്റെ സ്ഥാനം മാറ്റി. പണിക്കാര്‍ക്കായുള്ള വാതില്‍ അടച്ചു. അങ്ങനെ ചില മാറ്റങ്ങള്‍ വരുത്തി. ഇപ്പോള്‍ ആ കട വളരെ നന്നായി പോകുന്നു. കേരളത്തിലെ പ്രമുഖ റീട്ടെയ്ല്‍ ബ്രാന്‍ഡുകള്‍, ഭവന നിര്‍മാതാക്കള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഇത്തരത്തിലുള്ള സേവനം തേടാറുണ്ട്.

അതായത് ഇതൊരു അര്‍ദ്ധ സത്യമോ അന്ധവിശ്വാസമോ അല്ല. മറിച്ച് ശാസ്ത്രമാണ്. ഏത് നിര്‍മിതിയിലെയും പ്രശ്‌നങ്ങളെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ സാധിക്കും. അഭിവൃദ്ധി നേടാനും പറ്റും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top