Dec 15, 2015
ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വന്‍ വളര്‍ച്ചാ സാധ്യത: വിശേഷ് സി. ചാന്ദിയോക്
അനുകൂലമായ ഒട്ടേറെ ഘടകങ്ങളുള്ളതിനാല്‍ കൃത്യമായ ലക്ഷ്യത്തോടെ മുന്നേറിയാല്‍ ആരോഗ്യ ടൂറിസം രംഗത്ത് കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാകും ഗ്രാന്റ് തോണ്‍ട്ടണ്‍ (Grant Thornton) ഇന്ത്യയുടെ ഊര്‍ജസ്വലനായ മാനേജിംഗ് പാര്‍ട്ണര്‍ വിശേഷ് സി ചാന്ദിയോക് ഇങ്ങനെ അഭിപ്രായപ്പെടുന്നത് കൃത്യമായ കണക്കുകളുടെ പിന്‍ബലത്തോടെയാണ്.
facebook
FACEBOOK
EMAIL
-

 

ഹെല്‍ത്ത് ടൂറിസം രംഗത്തെക്കുറിച്ച് ഗ്രാന്റ് തോണ്‍ട്ടണ്‍ നടത്തിയ പഠനമനുസരിച്ച് എന്താണ് കേരളത്തിന്റെ സാധ്യതകള്‍?

ഇപ്പോള്‍ ഇന്ത്യയിലെത്തുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളില്‍ 40-50 ശതമാനവും ആകര്‍ഷിക്കുന്നത് തമിഴ്‌നാടാണ്. മഹാരാഷ്ട്രയും തലസ്ഥാന നഗര മേഖലയുമാണ് തൊട്ടുപിന്നില്‍. സുഖചികില്‍സയുടെ കാര്യത്തില്‍ കേരളമാണ് ഏറ്റവും മുന്നിലെങ്കിലും ആധുനിക സങ്കീര്‍ണ ചികില്‍സകള്‍ക്കായി എത്തുന്ന വിദേശസഞ്ചാരികളുടെ 5-7 ശതമാനം മാത്രമേ ഇപ്പോള്‍ കേരളത്തിന് ആകര്‍ഷിക്കാന്‍ കഴിയുന്നുള്ളൂ. 2020 ഓടെ ഇത് 10-15 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്. ചെറിയ സംസ്ഥാനമാണെങ്കിലും മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങളുള്ളതും ആരോഗ്യസംരക്ഷണ രംഗത്തെ പരിശീലനം സിദ്ധിച്ച മനുഷ്യവിഭവശേഷിയുടെ ലഭ്യതയുമെല്ലാം കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഏത് വിപണിയെയാണ് ലക്ഷ്യമിടേണ്ടത്, ഏത് തരം ചികില്‍സകളിലാണ് ശ്രദ്ധയൂന്നേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കൃത്യമായ ഫോക്കസ് ഉണ്ടാകണം.

ഇന്ത്യ വളര്‍ച്ചാരംഗത്ത് ശരിയായ പാതയിലാണോ?

തീര്‍ച്ചയായും. ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ഏറ്റവുമധികം ശുഭാപ്തി വിശ്വാസം തോന്നുന്ന സമയമാണിത്. 2025 ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ ഉയര്‍ന്നുവരാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

വളര്‍ച്ചാവേഗം വളരെ കുറവല്ലേ?

മൊത്തത്തിലുള്ള സാമ്പത്തിക സൂചകങ്ങള്‍ അനുകൂലമാണ്. ഒന്നോര്‍ക്കണം, ഒന്നര, രണ്ട് വര്‍ഷം മുമ്പ് വേഗത്തില്‍ വളരുന്ന ആഞകഇട (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) രാജ്യങ്ങളുടെ നിരയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്നുപോലും പറഞ്ഞുകേട്ടിരുന്നു. ബിസിനസിന് അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്. ഈ ദിശയില്‍ കൂടുതല്‍ മുന്നേറാനുള്ള ശ്രമങ്ങള്‍ പലതും നടക്കുന്നുമുണ്ട്. ഇതോടൊപ്പം ഇന്‍ഷുറന്‍സ്, ബാങ്കിംഗ് രംഗത്തെല്ലാം പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികളുമുണ്ട്. നമുക്ക് വളരാന്‍ വിദേശ മൂലധനം കൂടിയേ തീരൂ. ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താനും മൂലധനം ആകര്‍ഷിക്കാനുമായി പ്രധാനമന്ത്രി നടത്തുന്ന വിദേശ പര്യടനം തീര്‍ച്ചയായും അനുകൂല ഫലങ്ങള്‍ ഉളവാക്കും. മാറ്റങ്ങള്‍ ഒറ്റ രാത്രികൊണ്ട് സംഭവിക്കുമെന്ന് കരുതുന്നത് ശരിയല്ല. അങ്ങനെ ക്ഷമയില്ലാത്തവരാണ് ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശപ്പെടുന്നത്.

പല കമ്പനികളുടെയും രണ്ടാംപാദ ഫലങ്ങള്‍ അത്ര പ്രതീക്ഷ പകരുന്നതായിരുന്നില്ലല്ലോ?

കയറ്റുമതി രംഗത്തെ പല കമ്പനികളും ഇരട്ട പ്രഹരം നേരിട്ട കാലമായിരുന്നു അത്. ചൈനയുള്‍പ്പെടെ പല രാജ്യങ്ങളും അവരുടെ കറന്‍സിയുടെ മൂല്യം കുറച്ചപ്പോള്‍ രൂപയുടെ മൂല്യം അധികം കുറഞ്ഞില്ല. ചൈനയുടെ തളര്‍ച്ചയും ആഗോള സമ്പദ്‌രംഗത്തെ മുരടിപ്പും കമ്പനികളുടെ പ്രകടനത്തെ ബാധിച്ചു. എന്നാല്‍ ഇത് ഒരു ദീര്‍ഘകാല പ്രതിസന്ധിയല്ല. ചൈനയും യൂറോപ്പും അമേരിക്കയുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴാണ് നമ്മുടെ പ്രകടനവും ഏറ്റവും മികച്ചതാകുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top