മിസ്ഡ് കാള്‍ ചെയ്യൂ, എക്കൗണ്ട് വിവരങ്ങള്‍ അറിയൂ
കാര്‍ഡുകളുപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതും സാധനങ്ങള്‍ വാങ്ങുന്നതും സുരക്ഷിതമല്ലെന്ന് ഈയിടെ നടന്ന ചില എറ്റിഎം തട്ടിപ്പുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു
facebook
FACEBOOK
EMAIL
-

മിസ്ഡ് കാള്‍ വഴി ബാങ്ക് ബാലന്‍സ് അറിയുന്നതിന് ബാങ്കുകള്‍ ആരംഭിച്ച സംവിധാനം ഉപഭോക്താക്കള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. മിസ് ഡ് കാള്‍ അടിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടത് ഇന്ന് അത്യാവശ്യായി മാറിയിരിക്കുകയാണ്. ലോകവ്യാപകമായി തന്നെ എ.റ്റി.എം തട്ടിപ്പുകളും എക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്നതും അധികരിച്ചു വരുകയാണ്. കൊച്ചു കേരളത്തിലും ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറിയത് അമ്പരപ്പിക്കുന്ന വാര്‍്തതയാണ്. അതുകൊണ്ട് മിസ് ഡ് കാള്‍ സൗകര്യം ഇടയ്ക്കിടെ പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. കാര്‍ഡുകളുപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതും സാധനങ്ങള്‍ വാങ്ങുന്നതും പൂര്‍ണമായും സുരക്ഷിതമല്ലെന്ന് ഓരോ സംഭവവും നമ്മെ ബോധ്യപ്പെടുത്തുന്നു.


ബാങ്കുകള്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്ക് ഒരു കാള്‍ ചെയ്യുക. ഒന്നോ, രണ്ടോ റിംഗിനു ശേഷം ഓട്ടോമാറ്റിക്കായി കാള്‍ ഡിസ് കണക്റ്റ് ആകുന്നു. സെക്കന്റുകള്‍ക്കകം നിങ്ങളുടെ എക്കൗണ്ടിലെ ട്രാന്‍സ്‌ക്ഷന്റെ ചുരുങ്ങിയ വിവരവും ബാലന്‍സ് തുകയും എസ്എംഎസായി ലഭിക്കുന്നു. ലളിതമായ ഈ സംവിധാനം ഇടയ്ക്കിടെ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് വല്ലപ്പോഴും മാത്രം എറ്റിഎം /ബാങ്ക് ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍. വീടുകളില്‍ ഒറ്റയ്ക്കു താമസിക്കുന്നവരും, എറ്റിഎം കാര്‍ഡുകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചു പണം പിന്‍വലിക്കുന്നവരുമൊക്കെ ഈ സൗകര്യം വലിയ ഇടവേളകളില്ലാതെ പ്രയോജനപ്പെടുത്തണം. എസ് ബി എക്കൗണ്ട് ബാലന്‍സിനു പുറമെ സ്ഥിര നിക്ഷേപം സംബന്ധിച്ച വിവരങ്ങളും ഇങ്ങനെ മിസ്ഡ് കാള്‍ വഴി ലഭിക്കും.

ഇതിനായി നിങ്ങളുടെ മൊബീല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് ശാഖയില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കിയും ഈ സൗകര്യം ലഭ്യമാക്കാം. മിക്ക ബാങ്കുകളും ഈ സൗകര്യം സൗജന്യമായി നല്‍കി വരുന്നു. എന്തെങ്കിലും ചാര്‍ജ് ഉണ്ടോ എന്ന് അന്വേഷിക്കുന്നതും നല്ലതുതന്നെ. വിവിധ ബാങ്കുകളില്‍ ഉള്ള എക്കൗണ്ടുകള്‍ ഒറ്റ മിസ്ഡ് കോളില്‍ കിട്ടുന്നതിനായി എല്ലാ എക്കൗണ്ട് നമ്പറുകളും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുക. ചിലപ്പോഴെങ്കിലും എസ്എംഎസ് ലഭിക്കാന്‍ താമസം നേരിട്ടാല്‍ ഏതാനും മിനിറ്റുകള്‍ക്കു ശേഷം വീണ്ടും വിളിച്ചാല്‍ മതി. ഈ സൗകര്യം ഇടയ്ക്ക് പ്രയോജനപ്പെടുത്തിയാല്‍ എക്കൗണ്ടില്‍ എന്തെങ്കിലും തട്ടിപ്പ് നടന്നതായി സംശയം തോന്നിയാല്‍ ഉടന്‍ ശ്രദ്ധയില്‍പ്പെടുത്താനാകും. മിനി സ്റ്റേറ്റ്‌മെന്റ്, ചെക്ക് ബുക്ക് റിക്വസ്റ്റ്, അവസാന അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍ എന്നിവയും ചില ബാങ്കുകള്‍ നല്‍കുന്നു.

ഓര്‍ക്കുക- എറ്റിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ആര്‍ക്കും കൈമാറാതിരിക്കുക. പിന്‍നമ്പര്‍ രഹസ്യമായി സൂക്ഷിക്കുക. ബയോമെട്രിക് കാര്‍ഡ് റീഡറുകല്‍ വൈകാതെ നിലവില്‍ വരും. അതുവരെ പിന്‍ നമ്പര്‍ ഇടയ്ക്ക് മാറ്റുന്നത് നല്ലതായിരിക്കും. എവിടെയും പിന്‍ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ കൈകൊണ്ട് അല്‍പ്പം മറച്ചുപിടിക്കുന്നതും നല്ലതായിരിക്കും. ്തട്ടിപ്പുകാര്‍ അതിവിദഗ്ധരായിരിക്കുന്ന ഇക്കാലത്ത് എറ്റിഎം അധിഷഠിത സൗകര്യങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

പ്രമുഖ ബാങ്കുകളുടെ ഈ സേവനത്തിനുള്ള നമ്പറുകള്‍ താഴെ കൊടുക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top